Cricket Cricket-International Top News

602 റൺസ് പിറന്ന പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ മൽസരത്തിൽ പാകിസ്ഥാന് ഒരു പന്ത് ശേഷിക്കെ പാകിസ്ഥാന് ഒരു വിക്കറ്റിൻറെ ജയം

August 25, 2023

author:

602 റൺസ് പിറന്ന പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ മൽസരത്തിൽ പാകിസ്ഥാന് ഒരു പന്ത് ശേഷിക്കെ പാകിസ്ഥാന് ഒരു വിക്കറ്റിൻറെ ജയം

 

ഓപ്പണർ ഇമാം ഉൾ ഹഖിന്റെയും നായകൻ ബാബർ അസമിന്റെയും അർധസെഞ്ചുറികളുടെയും ഷദാബ് ഖാന്റെ നിർണായകമായ 48 റൺസിന്റെയും മികവിൽ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ പാകിസ്ഥാന് ജയം. ജയത്തോടെ പാകിസ്ഥാൻ പരമ്പര സ്വന്തമാക്കി. വെടിക്കെട്ട് ബാറ്റിംഗ് ആണ് രണ്ട് ടീമുകളും നടത്തിയത്,

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ പാകിസ്ഥാൻ 2-0 ന് അജയ്യമായ ലീഡ് നേടി, 602 റൺസ് നേടിയ ഒരു മത്സരത്തിൽ ത്രില്ലർ ജയം ആണ് പാകിസ്ഥാൻ നേടിയത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് നേടി.ബാറ്റർ റഹ്മാനുള്ള ഗുർബാസിന്റെ 151 റൺസ് നേടിയപ്പോൾ , ഇബ്രാഹിം സദ്രാൻ 80 റൺസ് നേടി, പാകിസ്ഥാന് വേണ്ടി ഷഹീൻ ഷാ അഫ്രീദി 2 വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ ഒരു പന്ത് ശേഷിക്കെ ഒരു വിക്കറ്റിന് വിജയിച്ചു, പാകിസ്ഥാന് വേണ്ടി ഇമാം-ഉൾ-ഹഖ് 91 റൺസ് നേടിയപ്പോൾ ബാബർ അസം ഖാൻ 53, ഷദാബ് ഖാൻ 53 എന്നിവർ മികച്ച പിന്തുണ നൽകി.

Leave a comment