140 കിലോമീറ്റർ വേഗതയില്‍ വരുന്ന പന്തുകളെ നേരിടാന്‍ ഋഷഭ് തുടങ്ങിയിരിക്കുന്നു
ഋഷഭ് പന്ത് കാര്‍ അപകടത്തില്‍ പെട്ടപ്പോള്‍ രാജ്യമൊട്ടാകെ അദ്ദേഹത്തിന്റെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ഥിച്ചിരുന്നു.ഇപ്പോള്‍ ആ പ്രാര്‍ത്ഥന സഫലമായിരിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം പന്ത് പരിശീലന സെഷനുകളിൽ പുരോഗതിയുടെ നല്ല ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്.റെവ്സ്പോര്ട്ട്സ് ആണ് പന്തിന്റെ തിരിച്ചുവരവിനെ കുറിച്ച് റിപ്പോര്‍ട്ട് ഇട്ടിരിക്കുന്നത്.
വിശ്രമം അവസാനിപ്പിച്ച് ഋഷഭ് പന്ത് തന്റെ ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) കഴിഞ്ഞ മാസം അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്കിയ വാര്‍ത്തയായിരുന്നു ഇത്.ഇത് കൂടാതെ താരം ഇപ്പോള്‍ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ 140 കിലോമീറ്റർ വേഗതയിൽ വരുന്ന പന്തിനെ നേരിടാന്‍ സജ്ജന്‍ ആയി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ഡിസംബർ 30 ന് പന്തിന്റെ കാർ ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ ആണ് അപകടത്തില്‍പ്പെട്ടു. ഇതിനെത്തുടര്‍ന്ന് വിക്കറ്റ് കീപ്പർ ബാറ്ററുടെ ശരീരത്തിൽ വലിയ പൊള്ളലുകളും മുറിവുകളും ഉണ്ടായിരുന്നു.