എൻഎഫ്എൽ ഇതിഹാസം ടോം ബ്രാഡി ഇനി മുതല്‍ ബർമിംഗ്ഹാം സിറ്റിയുടെ ഉടമ !!!!!!
അമേരിക്കന്‍ ഫുട്ബോള്‍ ഇതിഹാസവും ഏഴ് തവണ സൂപ്പർ ബൗൾ ചാമ്പ്യനുമായ ടോം ബ്രാഡി ചാമ്പ്യൻഷിപ്പ് ടീമായ ബർമിംഗ്ഹാം സിറ്റിയില്‍ ഉടമസ്ഥത നേടി എടുത്തിരിക്കുന്നു. ഫെബ്രുവരിയിൽ കായികരംഗത്ത് നിന്ന് വിരമിച്ച അമേരിക്കന്‍ ഇതിഹാസം, ബ്ലൂസിന്റെ പുതിയ ഉടമകളായ നൈറ്റ്ഹെഡ് ക്യാപിറ്റൽ മാനേജ്‌മെന്റ് എൽഎൽസിയുമായാണ് പങ്കാളിത്തത്തിൽ പ്രവേശിച്ചത്.
താരം ക്ലബിന്റെ പുതിയ ഉപദേശക സമിതിയുടെ ചെയർമാനാകും.ആഗോള വിപണന ശ്രമങ്ങളിലും പുതിയ വാണിജ്യ പങ്കാളിത്ത അവസരങ്ങൾ തിരിച്ചറിയുന്നതിനും ബ്രാഡി ബോർഡുമായും മാനേജ്‌മെന്റ് ടീമുമായും ചേർന്ന് പ്രവർത്തിക്കുമെന്ന് ക്ലബ്ബ് പറഞ്ഞു.ഇത് കൂടാതെ നാല്പതാം വയസ്സിലും സൂപ്പര്‍ ബൌള്‍ നേടിയ ബ്രാഡിക്ക് ടീമിലെ താരങ്ങള്‍ക്ക് ഉത്തേജകം നല്‍കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നതായി മാനെജ്മെന്റ് പറഞ്ഞു.കഴിഞ്ഞ മാസങ്ങളിൽ നിരവധി അമേരിക്കൻ സിനിമാക്കാര്‍,ബിസിനസ് തലവന്മാര്‍,പാട്ടുക്കാര്‍ എന്നിങ്ങനെ പലരും ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.അമേരിക്കന്‍ ഫുട്ബോള്‍ താരമായ ജെജെ വാട്ട്, അമേരിക്കൻ ഗോൾഫ് താരങ്ങളായ ജോർദാൻ സ്പീത്ത്, ജസ്റ്റിൻ തോമസ്,ബാസ്ക്കറ്റ്ബോള്‍ സൂപ്പര്‍സ്റ്റാര്‍ ലെബ്രോൺ ജെയിംസ് എന്നിവരും ഈ അടുത്ത് ഇംഗ്ലീഷ് ക്ലബുകളില്‍ പണം നിക്ഷേപ്പിച്ചിട്ടുണ്ട്.