champions league EPL 2022 European Football Foot Ball International Football Top News transfer news

ഓഫ്‌സൈഡ് നിയമത്തിന് മാറ്റം വരുത്തി ഫിഫ

July 3, 2023

ഓഫ്‌സൈഡ് നിയമത്തിന് മാറ്റം വരുത്തി ഫിഫ

ഓഫ്‌സൈഡ് നിയമത്തിൽ മറ്റൊരു പ്രധാന പുതിയ മാറ്റം അവതരിപ്പിക്കാൻ ഒരുങ്ങുന്നു  ഫിഫ.2018-ൽ ഗണ്ണേഴ്‌സ് വിട്ട് കഴിഞ്ഞ നാല് വർഷമായി ഫിഫയുടെ ഗ്ലോബൽ ഫുട്‌ബോൾ ഡെവലപ്‌മെന്റ് മേധാവിയായി പ്രവർത്തിക്കുന്ന മുൻ ആഴ്‌സണൽ ബോസ് ആഴ്‌സെൻ വെംഗറാണ് മാറ്റത്തിനുള്ള നിർദ്ദേശം മുന്നോട്ട് വച്ചത്.നിലവിലെ നിയമം അനുസരിച്ച് താരത്തിന്‍റെ ഏതു ശരീര ഭാഗമായാല്‍ പോലും ഓഫ് സൈഡ് നല്‍കിയേക്കും.

FIFA set to trial new offside rule ahead of 2023/24 season

(പഴയ നിയമം അനുസരിച്ച് ഇത് ഓഫ്സൈഡ് ആണ് ,എന്നാല്‍ അടുത്ത സീസണ്‍ മുതല്‍ ഇത് ഓണ്‍ സൈഡ് ആയിരിക്കും.)

 

 

വെംഗറുടെ നിർദ്ദേശപ്രകാരം ശരീരത്തിന്റെ ഏതെങ്കിലും ഭാഗം അവസാനത്തെ പ്രതിരോധക്കാരന്റെ പുറകിലാണെങ്കിൽ, അത് തികച്ചും ഓണ്‍ സൈഡ് ആണ്.ഇത് ഫോര്‍വേഡുകള്‍ക്ക് നല്ല ഒരു വാര്‍ത്തയാണ്.എതിരാളികളുടെ പുറകിൽ നിന്ന് റണ്ണെടുക്കാൻ നോക്കുമ്പോൾ ഒരു പ്രധാന നേട്ടം ഇത് നൽകും. സ്വാഭാവികമായും, ഒരു സ്‌ട്രൈക്കർ ഓടാൻ തയ്യാറായി നില്‍ക്കുമ്പോള്‍  അദ്ദേഹത്തിന്റെ കൈ എതിരാളിയുടെ മുന്നില്‍ ആണെങ്കില്‍ പോലും ഇത് തികച്ചും ഓണ്‍ സൈഡ് ആണ്.അങ്ങനെ സംഭവിക്കുകയാണ് എങ്കില്‍ അടുത്ത സീസന്‍ മുതല്‍ ഹൈ ലൈനില്‍ പ്രതിരോധിക്കുന്ന എല്ലാ ടീമുകള്‍ക്കും ഇത് മോശം വാര്‍ത്തയാണ്.

 

 

Leave a comment