EPL 2022 European Football Foot Ball International Football Top News transfer news

സൗദി ലെവന്‍ഡോസ്ക്കിയുടെ വാതിലിലും മുട്ടുന്നു

June 6, 2023

സൗദി ലെവന്‍ഡോസ്ക്കിയുടെ വാതിലിലും മുട്ടുന്നു

യൂറോപ്പിയന്‍ ഫൂബോള്‍ താരങ്ങളുടെ ഇഷ്ട്ട ലോക്കേഷന്‍ ആയി മാറുകയാണ് സൗദി.കൈ നിറയെ പണവും ഫുട്ബോളും കളിക്കാന്‍ പറ്റിയ സ്ഥലം ഇപ്പോള്‍ ലോകത്ത് വേറെ ഇടം ഇല്ല. റൊണാള്‍ഡോയാണ് ഇതിനു തുടക്കം കുറിച്ചത്.ഇപ്പോള്‍ അതേ വഴിയിലൂടെ ബെന്‍സെമയും.നിലവിലെ അനവധി റയല്‍ താരങ്ങളുമായി സൗദി ക്ലബുകള്‍ ചര്‍ച്ച നടത്തിയതായി ഇന്നലെ ഒരു സ്പാനിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇത് കൂടാതെ കാന്‍റെ,ബുസ്ക്കറ്റ്സ് എന്നിങ്ങനെ പല ഹൈ പ്രൊഫൈല്‍ താരങ്ങളും സൗദി ക്ലബുകളുടെ റഡാറില്‍ ആണ്.

സൗദി കിരീട രാജാവ് ആയ മുഹമ്മദ്‌ ബിന്‍ സല്‍മാനും രാജ്യത്തെ ഫുട്ബോള്‍ സംസ്കാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി  ക്ലബുകള്‍ക്ക് വേണ്ട പിന്തുണ നല്‍കാന്‍ ഒരുങ്ങുകയാണ്.ഇന്ന് രാവിലെ പ്രമുഖ കാറ്റലൂണിയന്‍ പത്രമായ മുണ്ടോ ഡിപ്പോര്‍ട്ടിവോ നല്‍കിയ വാര്‍ത്ത പ്രകാരം  സ്ട്രൈക്കര്‍ ആയ റോബര്‍ട്ട് ലെവന്‍ഡോസ്ക്കിയേ സൈന്‍ ചെയ്യാന്‍ താല്‍പര്യം അറിയിച്ച് ഒരു സൗദി ക്ലബ്‌   ബാഴ്സലോണയുമായി ബന്ധപ്പെട്ടിരിക്കുന്നു.എന്നാല്‍ ആദ്യ സീസണില്‍ തന്നെ പിച്ചിച്ചി നേടിയ പോളിഷ് സ്ട്രൈക്കറേ ഒരു തരത്തിലും നഷ്ട്ടപ്പെടുത്താന്‍ മാനേജ്മെന്റ് തയ്യാര്‍ അല്ല.അദ്ദേഹത്തിന്റെ കോണ്ട്രാക്റ്റ് പൂര്‍ത്തിയാവും വരെ (2025) താരത്തിനെ നിലനിര്‍ത്താന്‍ ആണ് സാവിയുടെ ഉദ്ദേശം.ഇത് കൂടാതെ മുന്‍ ബാഴ്സ താരമായ ലയണല്‍ മെസ്സിയുടെ ഒപ്പം കളിക്കുക എന്ന തന്‍റെ സ്വപ്ന സാക്ഷാത്കാരം പൂര്‍ത്തിയാക്കാന്‍ ഉള്ള തിടുക്കത്തില്‍ ആണ് ലെവന്‍ഡോസ്ക്കി  ഇപ്പോള്‍.

Leave a comment