ആസ്ട്ടന്‍ വില്ല പ്രൊജക്റ്റ് ഉപേക്ഷിച്ച് അലെമാനി ; ബാഴ്സ കരാര്‍ പൂര്‍ത്തിയാവും വരെ അദ്ദേഹം തുടരും
ആസ്റ്റൺ വില്ലയിലേക്ക് പോകാനുള്ള തീരുമാനത്തിൽ നിന്നും ബാഴ്സലോണ ഫുട്ബോൾ ഡയറക്ടർ മാറ്റ്യു അലെമാനി പിന്മാറിയിരിക്കുന്നു.60 കാരനായ അലമാനി രണ്ടാഴ്ച മുമ്പ് ബാഴ്സയിൽ നിന്ന് വിടവാങ്ങുന്നതായി പ്രഖ്യാപിച്ചു, “നിരസിക്കാൻ വളരെ നല്ല” ഒരു ഓഫർ ലഭിച്ചതിന് ശേഷം വില്ലയിൽ ചേരാനുള്ള വിപുലമായ ചർച്ചകളിലാണ് അദ്ദേഹം എന്ന് പ്രമുഖ കായിക മാധ്യമം ആയ ഇഎസ്പിഎന്‍ വെളിപ്പെടുത്തി.
എന്നിരുന്നാലും, ഈ ആഴ്ച ബാഴ്സലോണ മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചകളില്‍ നിന്ന് കഴിഞ്ഞ രണ്ട് വർഷമായി താൻ ചെയ്ത പ്രവർത്തനങ്ങൾ തുടരുന്നതിന് സ്പോട്ടിഫൈ ക്യാമ്പ് നൗവിൽ തന്നെ നില്ക്കാന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു.സ്പോർട്സ് ഡയറക്ടർ ജോർഡി ക്രൈഫ് പോകുന്ന കാര്യത്തില്‍ തീര്‍ച്ച വന്നിരിക്കുന്നു.അലമാനിയോടൊപ്പം റിക്രൂട്ട്മെന്റിനായി പ്രവർത്തിക്കാൻ മുൻ ബാഴ്സയുടെയും പോർച്ചുഗലിന്റെയും മിഡ്ഫീൽഡർ ഡെക്കോ കറ്റാലൻ ക്ലബ്ബിൽ ഉടന്‍ ചേരുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.അദ്ദേഹം ക്ലബുമായി ചര്‍ച്ച പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കുന്നു.2024 വരെയുള്ള അലെമാനിയുടെ കരാര്‍ രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ ഉള്ള തീരുമാനത്തില്‍ ആണ് ബാഴ്സലോണ.