ജയിച്ചാല്‍ ലാലിഗ ചാമ്പ്യന്മാര്‍ ; കാത്തിരിപ്പ് തുടര്‍ന്ന് ബാഴ്സലോണ ആരാധകര്‍
ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ബാഴ്‌സലോണ തങ്ങളുടെ ചിര വൈരികള്‍ ആയ എസപ്യാനോളിനെ അവരുടെ സ്റ്റേഡിയമായ കോര്‍നേല എല്‍ പ്രാറ്റില്‍ വെച്ച് നേരിട്ടേക്കും. ലാലിഗയില്‍ ഒന്നാമത് ഉള്ള ബാഴ്സക്ക് ഇനി വെറും രണ്ടു പോയിന്റ് മാത്രം മതി ഒഫീഷ്യല്‍ ആയി ലീഗ് ചാമ്പ്യന്മാര്‍ ആവാന്‍.ഇന്നത്തെ മത്സരത്തില്‍ ജയം നേടാന്‍ ആയാല്‍ ബാഴ്സക്ക് ഇന്ന് തന്നെ തങ്ങളുടെ ആഘോഷങ്ങള്‍ ആരംഭിക്കാന്‍ ആകും.

അതും എസ്പ്യാനോളിനെ തോല്‍പ്പിച്ചാണ് കിരീടം ലഭിക്കാന്‍ പോകുന്നത് എന്നത് ബാഴ്സ ആരാധകര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്നു.ലീഗില്‍ പത്തൊന്‍പതാം സ്ഥാനത് ഉള്ള എസ്പ്യനോളിന് റിലഗെഷനില്‍ നിന്ന് രക്ഷ നേടണം എങ്കില്‍ ഇന്നത്തെ മത്സരത്തില്‍ ജയം നേടണം.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ അവര്‍ക്ക് അതിനുള്ള സാധ്യതയും വളരെ കുറവ് ആണ്.പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തന്‍ ആയ ഉസ്മാന്‍ ഡെമ്പലെ ഇന്നത്തെ മത്സരത്തില്‍ ആദ്യ ഇലവനില്‍ തന്നെ കളിക്കാന്‍ സാധ്യതയുണ്ട്.ഇത് ബാഴ്സ ടീമിനെ കൂടുതല്‍ ശക്തര്‍ ആക്കും.ഇന്ന് ലീഗ് അടിക്കുകയാണ് എങ്കില്‍ ശേഷിക്കുന്ന ലീഗ് മത്സരങ്ങളില്‍ യുവ താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ആണ് സാവിയുടെ തീരുമാനം.പാബ്ലോ ടോറെ,ലമിന്‍ യമാല്‍ എന്നിങ്ങനെ പ്രതിഭാശാലികള്‍ ആയ യുവ താരങ്ങള്‍ ബാഴ്സയുടെ ബെഞ്ചില്‍ ഉണ്ട്.