EPL 2022 European Football Foot Ball International Football Top News transfer news

കരാര്‍ കാലഹരണപ്പെടാന്‍ പോകുന്ന റയല്‍ താരത്തിനെ റാഞ്ചാന്‍ പ്രീമിയര്‍ ലീഗ് ക്ലബുകള്‍

May 12, 2023

കരാര്‍ കാലഹരണപ്പെടാന്‍ പോകുന്ന റയല്‍ താരത്തിനെ റാഞ്ചാന്‍ പ്രീമിയര്‍ ലീഗ് ക്ലബുകള്‍

ആസ്റ്റൺ വില്ല മാർക്കോ അസെൻസിയോയെ സൈൻ ചെയ്യാനുള്ള റേസില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.ഈ സീസണോടെ റയല്‍ കരാര്‍ കാലാവധി പൂര്‍ത്തിയാവാന്‍ പോകുന്ന താരത്തിനെ ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ ആണ് ന്യൂ കാസില്‍ സൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നത്.ലൂക്ക മോഡ്രിച്ച്,ക്രൂസ് എന്നിവരുടെ  കരാര്‍ നീട്ടിയ റയലിന് അസന്‍സിയോയുടെ കരാറിനെ ചൊല്ലി വലിയ വ്യാകുലതകള്‍ ഒന്നും തന്നെ ഇല്ല.ഈ സീസന്‍ പൂര്‍ത്തിയാവാന്‍ ഉള്ള കാത്തിരിപ്പില്‍ ആണ് റയല്‍.

Aston Villa 'in talks over Marco Asensio deal'

ആഴ്‌സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നിവയുൾപ്പെടെ നിരവധി പ്രീമിയർ ലീഗ് ക്ലബ്ബുകൾ ഫോർവേഡിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്, അതേസമയം നിരവധി ഇറ്റാലിയൻ ക്ലബ്ബുകൾ താരത്തിന്‍റെ  സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.ദി അത്‌ലറ്റിക് ഇന്നലെ നല്‍കിയ വാര്‍ത്ത അനുസരിച്ച് ടീമിന്‍റെ പുതിയ മാനേജര്‍ ഉനായ് എമെറി അസന്‍സിയോയുടെ ആരാധകന്‍ ആണ് എന്നും അദ്ധേഹത്തെ കൊണ്ട് വന്നാല്‍ അടുത്ത സീസണില്‍ യൂറോപ്പ്യന്‍ യോഗ്യത കൈവരിക്കാന്‍ ടീമിന് ഉപകാരപ്രദം ആയേക്കും എന്നും എമെറി കരുതുന്നു.

Leave a comment