അൻസു ഫാത്തിക്ക് വേണ്ടി പ്രീമിയര്‍ ലീഗില്‍ നിന്നൊരു വമ്പന്‍ ഓഫര്‍ ഉണ്ടെന്നു വെളിപ്പെടുത്തി സുപ്പര്‍ എജന്റ്റ് ജോർജ്ജ് മെൻഡസ്
ബാഴ്സയില്‍ വേണ്ടുവോളം അവസരം ലഭിക്കാത്ത അൻസു ഫാത്തിക്ക് പ്രീമിയർ ലീഗിൽ നിന്ന് ഒരു ഓഫർ ഉണ്ടെന്ന് സൂപ്പർ ഏജന്റ് ജോർജ്ജ് മെൻഡസ് ബാഴ്‌സലോണയോട് പറഞ്ഞതായി റിപ്പോര്‍ട്ട്.ലെഫ്റ്റ് വിങ്ങില്‍ കളിക്കാന്‍ നിലവില്‍ ബാഴ്സയില്‍ താരങ്ങള്‍ ആരും തന്നെ ഇല്ല എങ്കിലും അന്‍സു ഫാട്ടിക്ക് സാവിയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിക്കുന്നില്ല.താരത്തിനെയും ഫെറാന്‍ ടോറസിനെയും ലാലിഗയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ മുന്‍നിര്‍ത്തി വിൽക്കാൻ ഉള്ള തീരുമാനത്തില്‍ ആണ് ക്ലബ് മാനേജ്മെന്റ്.
തന്റെ ക്ലയന്റിനായി 70 മില്യൺ യൂറോ വരെ നല്‍കാന്‍ തയ്യാറായി ഒരു പ്രീമിയര്‍ ലീഗ് ക്ലബ് ഉണ്ട് എന്ന് മെൻഡസ് ബാഴ്‌സയുടെ ബോർഡിന് ഉറപ്പ് നൽകിയതായി റിപ്പോര്‍ട്ട് പുറത്തുവിട്ടത് മുണ്ടോ ഡിപോർട്ടീവോയാണ്.എന്നാല്‍ താരത്തിന്‍റെ മനസ്സില്‍ ഇപ്പോഴും ബാഴ്സയില്‍ കരിയര്‍ തുടരണം എന്ന് തന്നെ ആണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.അന്‍സു ഫാട്ടിയുടെ കാര്യത്തിന് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി എന്നീ പ്രീമിയര്‍ ലീഗ് ക്ലബുകളുമായി മെന്‍ഡസ് ചര്‍ച്ച നടത്തി വരുന്നുണ്ട്.