Cricket IPL Top News

ഐപിഎൽ : ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈയെ ബാറ്റിങ്ങിനയച്ചു

April 23, 2023

author:

ഐപിഎൽ : ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈയെ ബാറ്റിങ്ങിനയച്ചു

ഞായറാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ 2023 ഐപിഎൽ 33-ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുകയാണ്. ടോസ് നേടിയ കൊൽക്കത്ത ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. ചെന്നൈ ടീമിൽ മാറ്റങ്ങൾ ഒന്നും തന്നെ ഇല്ല. എന്നാൽ കെകെആർ ടീമിൽ രണ്ട് മാറ്റങ്ങൾ ഉണ്ട്. ലിറ്റൺ ദാസും മൻദീപ് സിംഗും പുറത്തായി പകരം ഡേവിഡ് വീസും നാരായൺ ജഗദീശനും ടീമിൽ കളിക്കും

ചെന്നൈ സൂപ്പർ കിംഗ്‌സ് തങ്ങളുടെ മുൻ മത്സരത്തിൽ എസ്‌ആർ‌എച്ചിനെതിരെ നേടിയ മികച്ച വിജയത്തിന് ശേഷമാണ് മത്സരത്തിനിറങ്ങുന്നത്. ആറ് കളികളിൽ നാലെണ്ണം ജയിച്ച അവർ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാകട്ടെ ഡിസിക്കെതിരായ തങ്ങളുടെ അവസാന മത്സരത്തിൽ തോറ്റ ശേഷമാണ് മത്സരത്തിനിറങ്ങുന്നത്. ആറ് കളികളിൽ രണ്ട് ജയത്തോടെ അവർ നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

ടീമുകൾ:

കെകെആർ: ജേസൺ റോയ്, എൻ ജഗദീശൻ (ഡബ്ല്യുകെ), വെങ്കിടേഷ് അയ്യർ/സുയാഷ് ശർമ്മ, നിതീഷ് റാണ (സി), റിങ്കു സിംഗ്, ആന്ദ്രേ റസൽ, സുനിൽ നരെയ്ൻ, ഷാർദുൽ താക്കൂർ, ടിം സൗത്തി, ഉമേഷ് യാദവ്, വരുൺ ചക്രവർത്തി

സിഎസ്‌കെ: റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, മൊയിൻ അലി, അമ്പാട്ടി റായിഡു/മതീഷ പതിരണ, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, മഹേഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, ആകാശ് സിംഗ്

Leave a comment