ലീഗ് നിലനിര്‍ത്താനുള്ള ലക്ഷ്യത്തില്‍ സിറ്റി ; റിലഗേഷന്‍ ഭീഷണി ഒഴിവാക്കാന്‍ ലെസ്റ്റര്‍ സിറ്റി
ശനിയാഴ്ച പ്രീമിയർ ലീഗ് പോരാട്ടത്തിനായി ലെസ്റ്റർ സിറ്റിയെ എത്തിഹാദ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുമ്പോൾ തങ്ങളുടെ തുടര്‍ച്ചയായ പത്താം വിജയം ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ സിറ്റി.ഇന്ത്യന്‍ സമയം പത്തു മണിക്ക് ആണ് മത്സരം.പ്രീമിയര്‍ ലീഗില്‍ ഇത്തവണ ഒരു ഫോട്ടോ ഫിനിഷിന് സാധ്യത കാണുന്നുണ്ട്.സിറ്റിയും ആഴ്സണലും തമ്മില്‍ ഉള്ള പോയിന്റ് വിത്യാസം ആറായി കുറഞ്ഞിരിക്കുന്നു.സിറ്റിയുടെ കൈയ്യില്‍ ആഴ്സണലിനെക്കാള്‍ ഒരു മത്സരം കൂടുതല്‍ ഉണ്ട് എന്നതും പെപ്പിന് പ്രതീക്ഷ നല്‍കുന്നു.

ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് മത്സരത്തില്‍ ശക്തര്‍ ആയ ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച സിറ്റി ഇപ്പോള്‍ മികച്ച ഫോമില്‍ ആണ്.വിങ്ങ് ബാക്കുകളെ ഒന്നും കളിക്കാന്‍ ഇറക്കാതെ നാല് സെന്റര്‍ ബാക്ക് കളിക്കാരെ ഉള്‍പ്പെടുത്തി സിറ്റിയെ കൂടുതല്‍ ബാലന്‍സ് ടീമാക്കാന്‍ പെപ്പിന് കഴിഞ്ഞു.ലിവര്‍പൂളിനെതിരെ തിരിച്ചു വരവ് നടത്തിയ മത്സരത്തിലും ഇതേ അടവ് തന്നെയാണ് പെപ്പ് പയറ്റിയത്.പ്രതിരോധ താരമായ സ്റ്റോന്‍സിനെ പെപ്പ് ഇപ്പോള്‍ കളിപ്പിക്കുന്നത് മിഡ്ഫീല്‍ഡ് ജനറല്‍ ആയാണ്.ഇത് കൂടാതെ ഇംഗ്ലീഷ് വിങ്ങര്‍ ആയ ജാക്ക് ഗ്രീലിഷ് ഫോമിലേക്ക് ഉയരുന്നതും സിറ്റിക്ക് ശുഭ വാര്‍ത്തയാണ്.കഴിഞ്ഞ തവണ ഇരു കൂട്ടരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത ഒരു ഗോളിന് സിറ്റി വിജയം നേടിയിരുന്നു.