ടോപ് ഫോറില്‍ തിരികെ എത്താനുള്ള പ്രതീക്ഷയില്‍ ടോട്ടന്‍ഹാം
റിലഗേഷന്‍ ഭീഷണി നേരിടുന്ന ബോണ്‍മൌത്തിനെതിരെ ഇന്ന് ടോട്ടന്‍ഹാം പോരാടും.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ഏഴര മണിക്ക് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.കഴിഞ്ഞ മത്സരത്തില്‍ കരുത്തര്‍ ആയ ബ്രൈട്ടനെ 2-1 നു തോല്‍പ്പിച്ച ടോട്ടന്‍ഹാം നിലവില്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ ആയാല്‍ ടോപ് ഫോറിലെക്ക് കടക്കാന്‍ ലണ്ടന്‍ ക്ലബിനു കഴിഞ്ഞേക്കും.

അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ എന്ത് വില കൊടുത്തും ജയം നേടുക എന്ന ലക്ഷ്യത്തോടെ ആയിരിക്കും ടോട്ടന്‍ഹാം പിച്ചിലേക്ക് ഇറങ്ങാന്‍ പോകുന്നത്.കോണ്ടേയുടെ വിടവാങ്ങലിന് ശേഷം നിലവില്‍ ടോട്ടന്‍ഹാമിനെ നയിക്കുന്നത് ക്രിസ്റ്റ്യൻ സ്റ്റെല്ലിനിയാണ്.ചാമ്പ്യന്‍സ് ലീഗില്‍ നിന്നും എഫ് എ കപ്പില്‍ നിന്നും പുറത്തായ ടോട്ടന്‍ഹാമിന് ആകെയുള്ള പ്രതീക്ഷ പ്രീമിയര്‍ ലീഗ് മാത്രമാണ്.അടുത്ത മൂന്നു ലീഗ് മത്സരങ്ങളിലും ടോട്ടന്‍ഹാം നേരിടാന്‍ പോകുന്നത് ക്രിസ്റ്റല്‍ പാലസ്,മാഞ്ചസ്റ്റര്‍ യുണൈഡ്,ലിവര്‍പൂള്‍ പോലുള്ള കരുത്തരേ ആണ്.അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ പോയിന്റ് നേടാന്‍ ആയാല്‍ അത് വളരെ മൂല്യവത്തുള്ളത് ആയിരിക്കും.ഈ സീസണില്‍ ഇരു ടീമുകളും ഇതിനു മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് എക്സ്ട്രാ ടൈം ഗോളിലൂടെ ആണ് ടോട്ടന്‍ഹാം ബോണ്‍മൌത്തിനെ പരാജയപ്പെട്ടത്.