വിജയം അനിവാര്യം ; ചെല്‍സിക്ക് എതിരാളി ബ്രൈട്ടന്‍
പ്രീമിയർ ലീഗിൽ ഇന്ന് ചെൽസിയും ബ്രൈറ്റൺ & ഹോവ് അൽബിയോണും നേര്‍ക്കുന്നേര്‍.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ഒരു മത്സരം മാത്രം ജയം നേടിയ ചെല്‍സി നിലവിലെ ലീഗ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ്.ഏഴാം സ്ഥാനത്തുള്ള ബ്രൈട്ടന്‍ കഴിഞ്ഞ കുറച്ച് ആഴ്ച്ചകള്‍ ആയി മോശം ഫോമില്‍ ആണ്.ടോപ് ഫോറില്‍ തിരിച്ചെത്താനുള്ള സാധ്യത അവര്‍ക്ക് തീരെ ഇല്ല എങ്കിലും യൂറോപ്പ ലീഗ് യോഗ്യത നേടാനുള്ള ലക്ഷ്യത്തില്‍ ആണ് ബ്രൈട്ടന്‍.

ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ചെല്‍സി ഹോം ഗ്രൗണ്ട് ആയ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ ആണ് മത്സരം.ഈ സീസണില്‍ ഇതിനു മുന്നേ ഇരു കൂട്ടരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ആണ് ചെല്‍സി പരാജയപ്പെട്ടത്.അതിനു മറുപടി നല്‍കാന്‍ പറ്റിയൊരു അവസരം ആണ് അവര്‍ക്ക് ലഭിച്ചിട്ടുള്ളത്.കഴിഞ്ഞ മത്സരത്തില്‍ ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ടില്‍ റയല്‍ മാഡ്രിഡിനെതിരെ ചെല്‍സിയുടെ പ്രകടനം വളരെ മോശം ആയിരുന്നു.ഇന്നത്തെ സുപ്രാധാന മത്സരത്തില്‍ ഫ്രാങ്ക് ലംപാര്‍ഡ് ചെല്‍സി ടീമിനെ എങ്ങനെ കളിപ്പിക്കും എന്ന കാത്തിരിപ്പില്‍ ആണ് ആരാധകര്‍.