ബൊറൂസിയ ഡോർട്ട്മുണ്ട് ജൂലിയൻ ബ്രാൻഡിന്റെ കരാർ 2026 വരെ നീട്ടി
ബൊറൂസിയ ഡോർട്ട്മുണ്ട് അറ്റാക്കിംഗ് മിഡ്ഫീൽഡർ ജൂലിയൻ ബ്രാൻഡ് തന്‍റെ കരാർ 2025-26 സീസണ്‍ വരെ നീട്ടിയിരിക്കുന്നു.ജര്‍മന്‍ ലീഗില്‍ നിന്നും ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായ ഡോര്‍ട്ടുമുണ്ടിനു ഇനിയുള്ള ഏക പ്രതീക്ഷ ബുണ്ടസ്ലിഗയാണ്.ബുണ്ടസ്‌ലിഗയിൽ എട്ട് ഗോളുകളും ചാമ്പ്യൻസ് ലീഗിൽ ഒരു ഗോളും നേടിയ ബ്രാൻഡ് ഈ സീസണിൽ ഡോർട്ട്മുണ്ടിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോററാണ്.

2019-ൽ ഡോർട്ട്മുണ്ടിൽ ചേർന്ന ജര്‍മന്‍ താരം കഴിഞ്ഞ സീസണില്‍ ആണ് മഞ്ഞപ്പടക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്.ബോറൂസിയയുടെ ഭാവി സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റില്‍ അംഗം ആകാന്‍ ബ്രാന്‍ഡ് സമ്മതിച്ചതില്‍ തങ്ങള്‍ ഏറെ സന്തുഷ്ട്ടര്‍ ആണ് എന്ന് ഡോർട്ട്മുണ്ട് സ്‌പോർടിംഗ് ഡയറക്ടർ സെബാസ്റ്റ്യൻ കെഹൽ പറഞ്ഞു.ബ്രാന്റ് ജർമ്മനിക്കായി 39 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, എന്നാൽ 2021 ൽ ഹാൻസി ഫ്ലിക് പരിശീലകനായി ചുമതലയേറ്റ ശേഷം നാല് മത്സരങ്ങളില്‍ മാത്രമേ അദ്ദേഹം ജര്‍മനിയെ പ്രധിനിധീകരിച്ചിട്ടുള്ളൂ.