സീസൺ അവസാനം വരെ ഡീൻ സ്മിത്തിനെ ലെസ്റ്റർ സിറ്റി മാനേജരായി നിയമിച്ചു
2022-23 കാമ്പെയ്നിന്റെ അവസാനം വരെ ഡീൻ സ്മിത്തിനെ മാനേജരായി നിയമിച്ചതായി ലെസ്റ്റർ സിറ്റി സ്ഥിരീകരിച്ചു.ക്രിസ്റ്റൽ പാലസിനോട് 2-1 ന് തോറ്റതിന് ശേഷം ഏപ്രിൽ 2 ന് ബ്രണ്ടൻ റോഡ്ജേഴ്സിനെ മാനേജര്‍ സ്ഥാനത് നിന്ന് പുറത്താക്കിയതിനു ശേഷം ഒരു മികച്ച പരിശീലകനെ തിരയുകയായിരുന്നു ലെസ്റ്റര്‍ സിറ്റി ഇത്രയും കാലം.ഇപ്പോള്‍ ലഭിച്ചിരിക്കുന്ന മാനേജര്‍ സ്മിത്ത് മുന്‍ പ്രീമിയര്‍ ലീഗ് ക്ലബ് ആയ നോര്‍വിച്ചിന്റെ പരിശീലകന് ആയിരുന്നു.ഡിസംബറില്‍ അദ്ദേഹത്തിനെ പരിശീലക സ്ഥാനത് നിന്ന് നോര്‍വിച്ച് പുറത്താക്കിയിരുന്നു.
മുന്‍ ചെല്‍സി മാനേജര്‍ ആയിരുന്ന ഗ്രഹം പോട്ടര്‍,മുൻ ലീഡ്സ് യുണൈറ്റഡ് ഹെഡ് കോച്ച് ജെസ്സി മാർഷ് എന്നിങ്ങനെ പല പ്രീമിയര്‍ ലീഗ് കോച്ചുമാരുടെ വാതിലില്‍ ലെസ്റ്റര്‍ മുട്ടി നോക്കി എങ്കിലും ഒന്നും തന്നെ ഫലം കണ്ടില്ല.ലെസ്റ്റര്‍ മാനേജ്മെന്റിന്റെ മോശം പ്ലാനിങ്ങ് തന്നെ ആണ് നല്ല മാനേജര്‍മാരെ കിട്ടാതെ പോവാന്‍ കാരണം ആയത്.നിലവില്‍ ലീഗില്‍ പത്തൊന്‍പതാം സ്ഥാനത്താണ് ലെസ്റ്റര്‍ സിറ്റി.ശേഷിക്കുന്ന എട്ടു മത്സരങ്ങളില്‍ നിന്ന് കുറച്ചു പോയിന്റുകള്‍ നേടി ടീമിനെ റിലഗേഷന്‍ സോണ്‍ കടത്തുക എന്നതാണ് ഡീന്‍ സ്മിത്തിന്റെ പ്രഥമ ലക്ഷ്യം.