ചെൽസിയുടെ ഹക്കിം സിയെച്ചിനെ സൈന്‍ ചെയ്യാനുള്ള നീക്കത്തില്‍ ടോട്ടന്‍ഹാം
ടോട്ടൻഹാം ഹോട്‌സ്‌പർ ചെൽസി വിങ്ങര്‍ ആയ ഹക്കിം സിയെച്ചിനെ വേനൽക്കാല ജാലകത്തിന് അനുയോജ്യമായ ട്രാൻസ്ഫർ ടാർഗെറ്റായി കരുതുന്നു.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തോമസ് ടുഷലിന്റെയോ ഗ്രഹാം പോട്ടറിന്റെയോ കീഴിൽ സ്ഥിരമായ ഒരു സ്റ്റാർട്ടിംഗ് റോൾ സ്ഥാപിക്കുന്നതിൽ 30-കാരൻ പരാജയപ്പെട്ടു, ജനുവരി വിൻഡോയിൽ ലോണിൽ പുറപ്പെടുന്നതിന്റെ വക്കിലായിരുന്നു അദ്ദേഹം.

എന്തായാലും ഈ സീസണോടെ ചെല്‍സിയോട് വിട പറയാന്‍ ഉള്ള ഉറച്ച തീരുമാനത്തില്‍ തന്നെ ആണ് മൊറോക്കന്‍ താരം.മെസ്സി പോവുമെന്ന് ഏറെകുറെ ഉറപ്പായ സ്ഥിതിക്ക് സിയെച്ചിന് വേണ്ടി ഒന്നും കൂടി പ്രയത്നിക്കാന്‍ പിഎസ്ജി തയ്യാര്‍ എടുക്കുന്നുണ്ട്.ലണ്ടന്‍ ക്ലബുകള്‍ ആയ വെസ്റ്റ് ഹാം യുണൈറ്റഡും ഫുൾഹാമും താരത്തിനു വേണ്ടി ശ്രമം നടത്താന്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോള്‍ ആ ലിസ്റ്റില്‍ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സും കൂടി വന്നിരിക്കുന്നു.താരത്തിനു വേണ്ടി ചെല്‍സി ഡിമാന്‍ഡ് ചെയ്യുന്ന പ്രൈസ് ഏകദേശം 20 മില്യന്‍ യൂറോയാണ്.