ലിവര്‍പൂളിന്റെ ട്രാന്‍സ്ഫര്‍ ലക്ഷ്യമായ നിക്കോളോ ബരെല്ലയേ വിട്ട് നല്‍കാന്‍ മിലാന്‍
ലിവർപൂളുമായി ട്രാന്‍സ്ഫര്‍ റൂമറുകള്‍ സൃഷ്ട്ടിച്ച മിഡ്ഫീൽഡർ നിക്കോളോ ബരെല്ലയെ വരാനിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ 50 മില്യൺ യൂറോയ്ക്ക് ഇന്റർ മിലാൻ വിടാൻ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്.അന്റോണിയോ കോണ്ടെയുടെ കീഴിൽ 2020-21 സീരി എ കിരീടം നേടിയ മിലാന്‍ ടീമില്‍ മികച്ച പ്രകടനം നടത്തി കൊണ്ടാണ് താരം യൂറോപ്പിയന്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.

നിലവിലെ മാനേജര്‍ ആയ സിമോൺ ഇൻസാഗിയുടെ കീഴിലും വളരെ മികച്ച ഒരു സീസണ്‍ ആസ്വദിക്കുന്ന താരം പല മുന്‍ നിര ക്ലബുകളുടെയും നോട്ടപുള്ളിയായി മാറി കഴിഞ്ഞിരിക്കുന്നു.പ്രീമിയര്‍ ലീഗില്‍ നിന്ന് മാത്രം ലിവര്‍പൂളിനെ കൂടാതെ ചെൽസി, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകള്‍ക്കും താരത്തിന്‍റെ പ്രൊഫൈലില്‍ താല്പര്യം ഉണ്ട്.എന്നാല്‍ പ്രമുഖ ഇറ്റാലിയന്‍ പത്രമായ കാല്‍സിമെര്‍ക്കാറ്റോ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് താരത്തിനു വേണ്ടി സമ്മറില്‍ എന്തായാലും ബിഡ് നല്‍കാന്‍ ഉള്ള തീരുമാനത്തില്‍ ആണ് ലിവര്‍പൂള്‍.താരത്തിനു വേണ്ടി ഇന്റര്‍ മിലാന്‍ ആവശ്യപ്പെടുന്ന തുക നല്‍കാനും അവര്‍ തയ്യാര്‍ ആണ്.