ആഴ്സണലിന്റെ പ്രീമിയര്‍ ലീഗ് പ്രതീക്ഷകളെ തല്ലി കെടുത്തി ലിവര്‍പൂള്‍
ഞായറാഴ്ച ആൻഫീൽഡിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തില്‍ ലീഡർമാരായ ആഴ്‌സണലിനെ സമനിലയില്‍ തളച്ചു കൊണ്ട് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ടൈറ്റില്‍ റേസ് കൂടുതല്‍ ആവേശഭരിതം ആക്കി.നിലവിലെ സാഹചര്യം അനുസരിച്ച് ആഴ്സണലിനെക്കാള്‍ ഒരു മത്സരം കുറവ് കളിച്ച സിറ്റി ആറു പോയിന്റുകള്‍ക്ക് പിന്നില്‍ ആണ്.ഇതോടെ ലീഗില്‍ ഇരു കൂട്ടരും മുഖാമുഖം വരുന്ന മത്സരത്തിലെ ഫലം വളരെ നിര്‍ണായകം ആയിരിക്കും.

മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ അക്രമിച്ച് കളിച്ച ആഴ്സണല്‍ അര മണിക്കൂര്‍ പൂര്‍ത്തിയാവുമ്പോഴേക്കും രണ്ടു ഗോള്‍ നേടി ആധിപത്യം പുലര്‍ത്തിയിരുന്നു.ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, എന്നിവര്‍ ആണ് ആഴ്സണലിന് വേണ്ടി സ്കോര്‍ ചെയ്തത്.ആദ്യ പകുതി തീരാന്‍ ഇരിക്കെ സലയുടെ ഗോള്‍ ലിവര്‍പൂളിനു നേരിയ ആശ്വാസം പകര്‍ന്നു.സ്കോര്‍ സമനിലയാക്കാന്‍ പല അവസരങ്ങളും ലഭിച്ചു എങ്കിലും മോശം ഫിനിഷിങ്ങ് ലിവര്‍പൂളിനു പാരയായി.52 ആം മിനുട്ടില്‍ തനിക്ക് ലഭിച്ച സല പാഴാക്കിയതും ലിവര്‍പൂളിനെ സമ്മര്‍ദത്തില്‍ ആക്കി.78 ആം മിനുട്ടില്‍ ഫാബിഞ്ഞോക്ക് പകരം കളത്തിലേക്ക് ഇറങ്ങിയ ഫിര്‍മീഞ്ഞോ അര്‍ണോള്‍ഡിന്റെ ക്രോസില്‍ ആഴ്സണല്‍ വല കണ്ടെത്തിയതോടെ വിലപ്പെട്ട ഒരു പോയിന്റ് ലിവര്‍പൂള്‍ നേടി.