എവര്‍ട്ടനെതിരെ എതിരില്ലാത്ത രണ്ടു ഗോള്‍ വിജയം നേടി മാഞ്ചസ്റ്റര്‍ യുണൈട്ടഡ്
ഇന്നലെ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് എവര്‍ട്ടനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗില്‍ തങ്ങളുടെ നാലാം സ്ഥാനം നിലനിര്‍ത്തി.പരാജയത്തോടെ എവര്‍ട്ടന്‍ റിലഗേഷന്‍ സോണിലേക്ക് ഒരു പടി കൂടി എടുത്തു വെച്ചു.നിലവില്‍ പതിനേഴാം സ്ഥാനത് ആണ് അവര്‍.

തുടക്കത്തില്‍ തന്നെ ആക്രമിച്ച് കളിച്ച മാഞ്ചസ്റ്റര്‍ മത്സരത്തിന്‍റെ 36 ആം മിനുട്ടില്‍ സ്കോട്ട് മക്ടോമിനെയിലൂടെ ലീഡ് നേടി.71 ആം മിനുട്ടില്‍ ആന്തണി മാര്‍ഷ്യലിലൂടെ ലീഡ് ഇരട്ടിപ്പിക്കുകയും ചെയ്ത യുണൈട്ടഡിന് ലഭിച്ച ഏക തിരിച്ചടി യുവ താരമായ മാര്‍ക്കസ് റാഷ്ഫോഡിനു പരിക്ക് ഏറ്റു കളം വിട്ടത് ആണ്.പ്രീമിയര്‍ ലീഗില്‍ ടോപ് ഫോര്‍ സ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം കടുത്തതായി നില്‍ക്കുന്ന ഈ സമയത്ത് യുവ താരത്തിന്‍റെ പിന്‍വാങ്ങല്‍ യുണൈട്ടഡിനെ പ്രതികൂലമായി ബാധിച്ചേക്കും ഇത് കൂടാതെ സെവിയ്യക്കെതിരെ യൂറോപ്പ ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ ആദ്യ പാദ മത്സരത്തിനു തയ്യാര്‍ എടുക്കുന്ന ടെന്‍ ഹാഗിനു റാഷ്ഫോഡിന്റെ അഭാവം വലിയൊരു തിരിച്ചടി തന്നെ ആയിരിക്കും.