മുംബൈയെ നിലംപരിശര്‍ ആക്കി ചെന്നൈ
അജിങ്ക്യ രഹാനെ ഐപിഎൽ 2023 ലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി നേടിയ മത്സരത്തില്‍ ചെന്നൈ സൂപ്പർ കിംഗ്‌സിനെ ശനിയാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഏഴ് വിക്കറ്റിന് ജയം നേടി.ചെന്നൈ തുടര്‍ച്ചയായി തങ്ങളുടെ രണ്ടാം ജയം നേടിയപ്പോള്‍ മുംബൈ തുടര്‍ച്ചയായി രണ്ടാം മത്സരത്തില്‍ പരാജയപ്പെടുകയായിരുന്നു.

ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് ഇരുപതു ഓവറില്‍ എട്ടു വിക്കറ്റ് നഷ്ട്ടത്തില്‍ 157 റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു.ഇഷാനും രോഹിതും കൂടി ഒരു മികച്ച തുടക്കത്തിനു വഴിയൊരുക്കി എങ്കിലും ശേഷം വന്ന ബാറ്റ്സ്മാന്‍മാര്‍ ആരും തന്നെ വലിയ പാര്‍ട്ട്ണര്‍ഷിപ്പുകള്‍ പടുത്തുയര്‍ത്തിയില്ല.സ്കോര്‍ ചേസ് ചെയ്ത ചെന്നൈ ഒന്ന് വിയര്‍ക്കുക പോലും ചെയ്യാതെ പതിനൊന്നു പന്ത് ബാക്കി നിര്‍ത്തി വിജയം നേടി.27 പന്തില്‍ നിന്നും 61 റണ്‍സ് നേടിയ രഹാനെയുടെ വെടിക്കെട്ട് ബാറ്റിങ്ങ് വാങ്കഡേയ് സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് വിനോദം നല്‍കി.നാലോവറില്‍ നിന്ന് മൂന്നു വിക്കറ്റ് നേടി മികച്ച ബോളിങ്ങ് പ്രകടനം കാഴ്ച്ചവെച്ച രവീന്ദ്ര ജഡേജയാണ് മത്സരത്തിലെ ഹീറോ.അടുത്ത മത്സരത്തില്‍ മുംബൈ ഡല്‍ഹിയേയും ചെന്നൈ രാജസ്ഥാനെയും നേരിടും.