ബുണ്ടസ്ലിഗയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ബയേണ്‍ മ്യൂണിക്ക്
ചൊവ്വാഴ്ച നടന്ന ഡിഎഫ്ബി-പോക്കൽ ക്വാർട്ടർ ഫൈനലിൽ 2-1ന് മ്യൂണിക്കിനെ തോല്‍പ്പിച്ച് ക്രിസ്റ്റ്യൻ സ്ട്രീച്ചിന്റെ ടീം ആയ ഫ്രേബര്‍ഗ് ഫുട്ബോള്‍ ലോകത്തെ തന്നെ ഞെട്ടിച്ചു.അതിനു തിരിച്ചു പണി കൊടുക്കാന്‍ ഉള്ള മികച്ച ഒരവസരം ബയേണ്‍ മ്യൂണിക്കിനു ലഭിച്ചിരിക്കുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഏഴു മണിക്ക് ബുണ്ടസ്ലിഗ മത്സരത്തില്‍ ഫ്രേബര്‍ഗിനെ അവരുടെ തട്ടകമായ യൂറോപ്പ-പാർക്ക് സ്റ്റേഡിയത്തില്‍ പോയി നേരിടാന്‍ ഒരുങ്ങുകയാണ് ബയേണ്‍ ഇപ്പോള്‍.ഫ്രേബര്‍ഗിനെതിരെ തങ്ങളുടെ ആദ്യ ലീഗ് മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് ബയേണ്‍ ജയം നേടിയിരുന്നു.

ഇന്നത്തെ മത്സരത്തില്‍ ജയം നേടാന്‍ ആയാല്‍ പ്രതികാരത്തിനു പുറമേ ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും ബയേണിനു ആകും.അടുത്ത മത്സരത്തില്‍ സിറ്റിയെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ നേരിടാന്‍ ഇരിക്കുകയാണ് മ്യൂണിക്ക്.അതിനാല്‍ മാനേജര്‍ ടുഷല്‍ ഇന്നത്തെ ടീമില്‍ നേരിയ പരീക്ഷണങ്ങള്‍ നടത്തിയേക്കാം.