നഷ്ട്ടപ്പെട്ട ഒന്നാം സ്ഥാനം തിരികെപ്പിടിക്കാന്‍ ബോറൂസിയ
ബുണ്ടസ്‌ലിഗയില്‍ ഇന്ന് രണ്ടാം സ്ഥാനത് ഉള്ള ബോറൂസിയ തൊട്ടു പുറകില്‍ മൂന്നാം സ്ഥാനത് ഉള്ള യൂണിയന്‍ ബെര്‍ലിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ത്യന്‍ സമയം ഏഴു മണിക്ക് ബോറൂസിയ ഹോം സ്റ്റേഡിയമായ സിഗ്നല്‍ ഇഡുന്ന പാര്‍ക്കില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്. ചിരവൈരികള്‍ ആയ ബയേണ്‍ മ്യൂണിക്കിനെതിരെ പരാജയപ്പെട്ട മഞ്ഞപ്പടക്ക് ഒന്നാം സ്ഥാനം നഷ്ട്ടം ആയി.മ്യൂണിക്കിനെതിരെ ബോറൂസിയ പരാജയപ്പെട്ടത് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ആയിരുന്നു.

അതിനു ശേഷം ഡിഎഫ്ബി പോക്കാല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിന്നും പുറത്തായ ബോറൂസിയ വലിയ സമ്മര്‍ദത്തില്‍ ആണ്.നിലവില്‍ ലീഗ് മാത്രമാണ് അവരുടെ പ്രതീക്ഷ.ഒന്നാം സ്ഥാനത് ഉള്ള ബയേണ്‍ മ്യൂണിക്ക് വെറും രണ്ടു പോയിന്റ് ലീഡിനു മാത്രമാണ് മുന്നില്‍ ഉള്ളത്.അത് ബോറൂസിയക്ക് നേരിയ പ്രതീക്ഷ നല്‍കുന്നു.ഇന്നത്തെ മത്സരം ജയിക്കാന്‍ ആയാല്‍ താല്‍കാലികം ആയി പോലും ബുണ്ടസ്ലിഗയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ അവര്‍ക്ക് കഴിയും.