ആത്മവിശ്വാസ കൊടുമുടിയില്‍ മാഡ്രിഡ് ; എതിരാളി വിയാറയല്‍
കോപ ഡേല്‍ റിയ സെമി ഫൈനലില്‍ ബാഴ്സയെ മലര്‍ത്തിയടിച്ച റയല്‍ മാഡ്രിഡ് ഇന്ന് ലാലിഗയില്‍ ആറാം സ്ഥാനത് ഉള്ള വിയാറയലിനെതിരെ കളിച്ചേക്കും.ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് സാന്‍റിയാഗോ ബെര്‍ണാബ്യുവില്‍ ആണ് കിക്കോഫ്.നിലവില്‍ ഒന്നാം സ്ഥാനത് ഉള്ള ബാഴ്സയെക്കാള്‍ പന്ത്രണ്ടു പോയിന്റ് പിന്നില്‍ ആണ് റയല്‍.

നിലവില്‍ മാഡ്രിഡിന്റെ സ്ക്വാഡ് ശക്തമായ നിലയിലാണ്.എന്നാല്‍ ചെല്‍സിയെ നേരിടാന്‍ ഉള്ളതിനാല്‍ പല സുപ്രധാന താരങ്ങള്‍ക്കും അന്‍സലോട്ടി വിശ്രമം നല്‍കുമെന്നും വാര്‍ത്തയുണ്ട്.കരിം ബെന്‍സെമ,ക്രൂസ്,മോഡ്രിച്ച് എന്നീ താരങ്ങള്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കാന്‍ വളരെ സാധ്യത കുറവ് ആണ് എന്ന് മാഡ്രിഡ് ആസ്പദം ആയി പ്രവര്‍ത്തിക്കുന്ന പല കായിക മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു.ലൂക്കാസ് വാസ്‌ക്വെസ്, നാച്ചോ, അന്റോണിയോ റൂഡിഗർ, ഔറേലിയൻ ഷുമേനി, ഡാനി സെബല്ലോസ്, മാർക്കോ അസെൻസിയോ എന്നിവർ ഇന്നത്തെ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഇടം നേടുമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.