EPL 2022 European Football Foot Ball Top News

തുടര്‍ച്ചയായ അഞ്ചാം ലീഗ് വിജയം നേടാന്‍ സിറ്റി

April 8, 2023

തുടര്‍ച്ചയായ അഞ്ചാം ലീഗ് വിജയം നേടാന്‍ സിറ്റി

ആഴ്സണലും സിറ്റിയും നിലവില്‍ ഉള്ള പോയിന്റ്‌ വിത്യാസം എട്ടാണ്‌.അത് അഞ്ചാക്കി ചുരുക്കാന്‍ ഇന്ന് സിറ്റി സതാംട്ടനെതിരെ കളിക്കാന്‍ ഇറങ്ങുന്നു.29 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റ്‌ നേടിയ അവര്‍ ലീഗില്‍ അവസാന സ്ഥാനത്താണ്.ഇരു കൂട്ടരും കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത നാല് ഗോളിന് സിറ്റി ജയം നേടിയിരുന്നു.

Manchester City's Erling Braut Haaland pictured in March 2023

 

ഇന്ന് ഇന്ത്യന്‍ സമയം പത്തു മണിക്ക് സതാംട്ടന്‍ ഹോം ടര്‍ഫ് ആയ സെന്റ്‌ മേരീസ് സ്റ്റേഡിയത്തില്‍ ആണ് മത്സരം.കഴിഞ്ഞ മത്സരത്തില്‍ പരിക്ക് മൂലം പുറത്തു ഇരുന്ന ഹാലണ്ട് ഇന്ന് കളിച്ചേക്കും എന്ന് മാഞ്ചസ്റ്റര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.ഹാലണ്ട് ഇല്ലാതെയും ലിവര്‍പൂളിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച സിറ്റിയുടെ ആത്മവിശ്വാസം നിലവില്‍ വളരെ മുകളില്‍ ആണ്.ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ ആയാല്‍ ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം ആയിരിക്കും സിറ്റിയുടെ ഇത്.അടുത്ത മത്സരം ബയേണ്‍ മ്യൂണിക്കിനെതിരെ ആയതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ഒരുപക്ഷെ കെവിന്‍ ഡി ബ്രൂയ്നയേ കളിപ്പിക്കില്ല എന്ന് റൂമറുകള്‍ ഉണ്ടായിരുന്നു.

Leave a comment