ടോപ് ഫോറില്‍ തിരികെ എത്താന്‍ യുണൈറ്റഡ്
പ്രീമിയർ ലീഗിൽ ടോപ് ഫോറില്‍ തിരികെ എത്തുന്നതിനു വേണ്ടി ഇന്ന് യുണൈട്ടഡ് ബ്രെന്റ്ഫോര്‍ഡിനെതിരെ കളിക്കാന്‍ ഇറങ്ങും.വാരാന്ത്യത്തിൽ റെഡ് ഡെവിൾസിനെ ന്യൂകാസിൽ യുണൈറ്റഡ് 2-0 ന് തോല്‍പ്പിച്ചത് റെഡ് ഡെവിള്‍സിന് വലിയൊരു തിരിച്ചടി തന്നെ ആയിരുന്നു.കഴിഞ്ഞ മൂന്നു ലീഗ് മത്സരങ്ങളില്‍ ഒരു ജയം പോലും നേടാന്‍ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല.

ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആണ് മത്സരം നടക്കാന്‍ പോകുന്നത്.താരങ്ങളുടെ പരിക്കും സസ്പെന്‍ഷനും ടെന്‍ ഹാഗിനു തലവേദന സൃഷ്ട്ടിക്കുന്നുണ്ട്.അലജാൻഡ്രോ ഗർനാച്ചോ, ടോം ഹീറ്റൺ, ക്രിസ്റ്റ്യൻ എറിക്‌സൻ ഡോണി വാൻ ഡി ബീക്ക് എന്നിവർ പരിക്ക് മൂലം പുറത്ത് ഇരിക്കുകയാണ്.കൂടാതെ നാലു മത്സര സസ്പെന്‍ഷന്‍ ലഭിച്ച കസമീരോയുടെ അഭാവവും യുണൈറ്റഡിനെ വല്ലാതെ അലട്ടുന്നുണ്ട്.ലീഗില്‍ ഒന്‍പതാം സ്ഥാനത് ഉള്ള ബ്രെന്റ്ഫോര്‍ഡിനെതിരെ കഴിഞ്ഞ തവണ കളിച്ചപ്പോള്‍ എതിരില്ലാത്ത നാല് ഗോളിന് യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു.അതിനു ഒരു കനത്ത മറുപടി നല്‍കാന്‍ മാഞ്ചസ്റ്ററിന് ലഭിച്ച അവസരം കൂടി ആണിത്.