ബയേണിനെ ഞെട്ടിച്ച് ഫ്രെയ്ബര്‍ഗ്
ചൊവ്വാഴ്ച നടന്ന ജർമ്മൻ കപ്പ് ക്വാർട്ടർ ഫൈനലിൽ കരുത്തര്‍ ആയ യേൺ മ്യൂണിക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു കൊണ്ട് ഫ്രെയ്‌ബർഗ് ഏവരെയും ഞെട്ടിച്ചു.പുതിയ മാനേജര്‍ ആയി ടുഷല്‍ ചുമതല ഏറ്റെടുത്ത രണ്ടാമത്തെ മത്സരം മാത്രമായിരുന്നു അത്.മത്സരശേഷം ടീമിന്‍റെ പ്രകടനത്തെ ശക്തമായ രീതിയില്‍ വിമര്‍ശിച്ച ടുഷല്‍ പരാജയത്തിന്‍റെ മുഴുവന്‍ ഉത്തരവാധിത്വവും ഏറ്റെടുത്തു.
/cdn.vox-cdn.com/uploads/chorus_image/image/72147987/1479835837.0.jpg)
പത്തൊന്‍പതാം മിനുട്ടില്‍ ജോഷ്വ കിമ്മിച്ച് എടുത്ത കോര്‍ണറില്‍ നിന്ന് ഹെഡറിലൂടെ ഗോള്‍ നേടി കൊണ്ട് ഡയോട്ട് ഉപമേകാനോ മ്യൂണിക്കിനു ലീഡ് നേടി കൊടുത്തു എങ്കിലും ഇരുപത് മീറ്റര്‍ നീളുന്ന പവര്‍ ഷോട്ടിലൂടെ നിക്കോളാസ് ഹോഫ്ലർ ഫ്രേബര്‍ഗിനു വേണ്ടി സമനില ഗോള്‍ നേടി.90 മിനുട്ട് കഴിഞ്ഞിട്ടും മറ്റൊരു ഗോള്‍ പിറക്കാതെ പോയ മത്സരം എക്സ്ട്രാ ടൈമിലേക്ക് പോവാനുള്ള സാധ്യത വളരെ കൂടുതല്‍ ആയിരുന്നു.എന്നാല്‍ 93 ആം മിനുട്ടില്‍ മുസിയാലയുടെ ഹാന്‍ഡ് ബോള്‍ മൂലം ലഭിച്ച പെനാല്‍റ്റി വലയില്‍ ആക്കി കൊണ്ട് ലൂക്കാസ് ഹോളര്‍ ജര്‍മന്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രേബര്‍ഗിനെ എത്തിച്ചു.ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ യൂണിയൻ ബെർലിനെതിരെ 2-0ന് ജയിച്ച് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടും ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കിയിട്ടുണ്ട്.