തുടര്‍ച്ചയായ രണ്ടാം ജയം നേടി ഗുജറാത്ത്
തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ മത്സരത്തിലും തോറ്റ് ഡല്‍ഹി കാപിട്ടല്‍സ്.ഇന്നലെ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈട്ടന്‍സിനെതിരെ ആറു വിക്കറ്റിനാണ് ഡല്‍ഹി പരാജയപ്പെട്ടത്.തുടര്‍ച്ചയായ രണ്ടാം ജയം നേടിയ ഗുജറാത്ത് ആണ് ഇപ്പോള്‍ ലീഗ് പട്ടികയില്‍ തലപ്പത്ത്.

ടോസ് നേടിയ ടൈട്ടന്‍സ് ഡല്‍ഹിയേ ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു.തുടക്കത്തില്‍ തന്നെ മുഹമ്മദ് ഷമിയും(4 ഓവറില്‍ 3/41 ) ,അല്‍സാരി ജോസഫും (2/29 ) ഗുജറാത്തിനു വേണ്ടി മികച്ച സ്പെല്‍ കാഴ്ച്ചവെച്ചു.മിഡില്‍ ഓവറുകളില്‍ റഷീദ് ഖാനും മികച്ച രീതിയില്‍ പന്തെറിഞ്ഞു.നിശ്ചിത ഇരുപത് ഓവറില്‍ 162 റണ്‍സ് നേടാനേ ഡല്‍ഹിക്ക് കഴിഞ്ഞുള്ളു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിനു തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ട്ടപ്പെട്ടു എങ്കിലും അച്ചടക്കത്തോടെ ബാറ്റ് വീശിയ സായ് സുദര്‍ശന്‍ (48 പന്തില്‍ 62 റണ്‍സ് ) ടൈട്ടന്‍സിന്‍റെ ചേസിങ്ങ് സുഗമം ആക്കി.അഞ്ചാം വിക്കറ്റില്‍ ബാറ്റ് ചെയ്യാന്‍ എത്തിയ ഡേവിഡ് മില്ലറുടെ അവസാന ഓവറുകളിലെ വെടികെട്ട് കൂടിയായതോടെ പതിനൊന്നു പന്ത് ബാക്കി നിര്‍ത്തി കൊണ്ട് തന്നെ ലക്‌ഷ്യം നേടാന്‍ ഗുജറാത്തിനു കഴിഞ്ഞു.