ബേക്കര്‍ക്ക് അടി തെറ്റുന്നു ; പുതിയ ഗോള്‍ കീപ്പറെ സൈന്‍ ചെയ്യാന്‍ ക്ലോപ്പ്
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പുതിയ ഗോൾകീപ്പറെ സൈൻ ചെയ്യാൻ ലിവർപൂൾ മാനേജർ യുർഗൻ ക്ലോപ്പ് താൽപ്പര്യപ്പെടുന്നതായി റിപ്പോർട്ട്.ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള സാധ്യത ഇപ്പോള്‍ ലിവര്‍പൂളിനു വളരെ അധികം കുറവ് ആണ്.ഈ സീസണില്‍ എല്ലാ ടൂര്‍ണമേന്റുകളില്‍ നിന്നും പുറത്തായ ലിവര്‍പൂളിനു ശക്തമായ സ്ക്വാഡ് വേണമെന്ന് ക്ലോപ്പ് പരസ്യമായി പറഞ്ഞിരുന്നു.

ഈ സീസണോടെ നബി കീറ്റയും അലക്‌സ് ഓക്‌സ്‌ലേഡ്-ചേംബർലെയ്‌നും ലിവര്‍പൂള്‍ വിടാന്‍ ഒരുങ്ങുകയാണ്.അതോടെ ഇവര്‍ക്ക് പകരമായി യുവ താരങ്ങളെ റിക്ര്യൂറ്റ് ചെയ്യാന്‍ ക്ലബ് തീരുമാനിച്ചിരിക്കുന്നു.ഡെയ്‌ലി മെയിൽ പറയുന്നതനുസരിച്ച് ഒരു ഫസ്റ്റ് ചോയിസ് ഗോള്‍ കീപ്പറെ സൈന്‍ ചെയ്യാന്‍ ക്ലോപ്പ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഈ സീസണില്‍ ആലിസന്‍ ബേക്കറുടെ പ്രകടനം ശരാശരിയിലും താഴെ ആണ്.കൂടാതെ സെക്കന്റ് ചോയിസ് കീപ്പര്‍ ആയ കയോംഹിൻ കെല്ലെഹറിന് ലിവര്‍പൂളിനു വേണ്ടി കളിക്കാനുള്ള മത്സരം പരിചയം ആയിട്ടില്ല എന്നും ക്ലോപ്പ് കരുതുന്നു.അതിനാല്‍ ക്വാളിറ്റിയുള്ള ഒരു ഗോള്‍ കീപ്പറെ എന്ത് വില കൊടുത്തും ലിവര്‍പൂള്‍ സ്വന്തമാക്കാന്‍ ആണ് സാധ്യത.