നാല് വര്‍ഷം കൂടി യുണൈറ്റഡിൽ തുടരാനുള്ള കരാറില്‍ ഒപ്പിട്ടു ലൂക്ക് ഷാ
ലൂക്ക് ഷാ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ നാല് വർഷത്തെ കരാർ ഒപ്പിട്ടു.ഡിഫൻഡറുടെ കരാർ അടുത്ത സീസണിന്റെ അവസാനത്തോടെ പൂര്‍ത്തിയാവാന്‍ ഇരിക്കുകയായിരുന്നു. എന്നാൽ 27-കാരൻ ആയ ഇംഗ്ലീഷ് താരം 2027 വേനൽക്കാലം വരെ ഓൾഡ് ട്രാഫോർഡിൽ തുടരും.2014 ജൂണിൽ സതാംപ്ടണിൽ നിന്ന് 30 മില്യണ്‍ യൂറോ ട്രാന്‍സ്ഫര്‍ ഫീയില്‍ യുണൈറ്റഡിലേക്ക് വന്നതാണ് താരം.

ഒന്‍പതു വര്ഷം നീണ്ട കാലയളവില്‍ താരം ആരാധകരുടെയും മാനേജ്മെന്റിന്റെയും സൗഹൃദം നേടി എടുത്തു.പല പുതിയ മാനേജര്‍ വന്നു പോയി എങ്കിലും യുണൈറ്റഡിനു താരം സ്ഥിരമായി മികച്ച പ്രകടനം പുറത്തെടുത്തു.യൂറോപ്പ നേടിയ യുണൈറ്റഡ് ടീമിലും ലൂക്ക് ഇടം നേടിയിരുന്നു.ഈ സീസണിൽ എറിക് ടെൻ ഹാഗിന്റെ ടീമിലെ പ്രധാന അംഗമാണ് താരം.ഡച്ച്‌മാന്റെ കീഴിൽ ലെഫ്റ്റ് ബാക്കിലും സെന്റർ ബാക്കിലും മാറി മാറി കളിക്കാനുള്ള കഴിവും താരത്തിനുണ്ട്.