ലെസ്റ്റര്‍ മാനേജര്‍ റോള്‍ നിരസിച്ച് പോട്ടര്‍ !!!
ബ്രെൻഡൻ റോഡ്‌ജേഴ്‌സിനെ പറഞ്ഞു വിട്ട ലെസ്റ്റര്‍ സിറ്റി തങ്ങളുടെ പുതിയ മാനേജര്‍ സ്ഥാനം ഏല്‍ക്കുന്നതിനു വേണ്ടി ആയി മുന്‍ ചെല്‍സി പരിശീലകന്‍ ആയ ഗ്രഹം പോട്ടറെ സമീപിച്ചു എന്ന വാര്‍ത്ത നല്‍കി പ്രമുഖ ഇംഗ്ലീഷ് പത്രമായ ഡെയിലി മെയില്‍.എന്നാല്‍ അടുത്ത സമ്മര്‍ വരെ തനിക്ക് വിശ്രമം വേണമെന്നു പറഞ്ഞ പോട്ടര്‍ ലെസ്റ്റര്‍ സിറ്റിയുടെ ഓഫര്‍ നിരസിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ചെല്‍സിയിലെ ഏഴു മാസം നീണ്ട സ്പെല്‍ പോട്ടറെ ഏറെ വലയിപ്പിച്ചു , മാനസികമായും ശാരീരികമായും മാനേജര്‍ ഇപ്പോള്‍ തളര്‍ന്നിരിക്കുകയാണ്.കൂടാതെ മറ്റു നല്ല ഓപ്ഷനുകള്‍ തനിക്ക് ലഭിക്കും എന്നും അദ്ദേഹം കരുതുന്നുണ്ടത്രേ.നിലവിലെ ബ്രൈട്ടന്‍ മാനേജര്‍ ഈ സമ്മറോടെ ക്ലബ് വിടാന്‍ ഉള്ള സാദ്ധ്യതകള്‍ വളരെ അധികം ആണ്.അതിനാല്‍ തന്‍റെ പഴയ ക്ലബ് വഴി തന്‍റെ കരിയര്‍ പുനരാരംഭിക്കാന്‍ പോട്ടര്‍ക്ക് വളരെ ഏറെ താല്പര്യം ഉണ്ട്.