ലീഡ്സിന് നേരെ ഇരട്ട ഗോള്‍ നേടി ജീസസ് ; കിരീടത്തിലേക്ക് ഒരു പടി കൂടി എടുത്തു വെച്ച് ആഴ്സണല്‍
ആറ് മാസത്തെ ഇടവേളക്ക് ശേഷം ആദ്യ ഇലവനിലെക്ക് തിരിച്ചെത്തിയ ഗബ്രിയേല്‍ ജീസസ് ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ ആഴ്സണല്‍ ലീഡ്സ് യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.വിജയത്തോടെ ആഴ്സണല്‍ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് ഒരു പടി കൂടി എടുത്തു വെച്ചു.നിലവില്‍ രണ്ടാം സ്ഥാനത്തുള്ള സിറ്റിയെക്കാള്‍ എട്ടു പോയിന്റ് ലീഡുണ്ട് ആഴ്സണലിന്.

35 ആം മിനുട്ടില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി കൊണ്ട് ജീസസ് തന്നെ ആണ് ഗണേര്‍സിന് ലീഡ് നേടി കൊടുത്തത്.ആദ്യ പകുതിയില്‍ കളി നിര്‍ത്തുമ്പോള്‍ വെറും ഒരു ഗോള്‍ ലീഡ് മാത്രമേ ആഴ്സണലിന് നേടാന്‍ ആയുള്ളൂ.കളി പുനരാരംഭിച്ചപ്പോള്‍ 47 ആം മിനുട്ടില്‍ ബെന്‍ വൈറ്റും 55 ആം മിനുട്ടില്‍ വീണ്ടും ജീസസും ഗോള്‍ കണ്ടെത്തി.ഗ്രാനിറ്റ് ഷാക്കയായിരുന്നു ആഴ്സണലിന്റെ നാലാം ഗോള്‍ നേടിയ താരം. 76 ആം മിനുട്ടില്‍ ലീഡ്സിന് വേണ്ടി ആശ്വാസ ഗോള്‍ നേടി റാസ്മസ് ക്രിസ്റ്റെൻസനും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.