റൈറ്റ് വിംഗ് ബാക്കിലെ പ്രശ്നം പരിഹരിക്കാന്‍ റയല്‍ മാഡ്രിഡ്
ചെൽസി ഡിഫൻഡർ റീസ് ജെയിംസിനെ സൈൻചെയ്യാനുള്ള സാദ്ധ്യതകള്‍ അന്വേഷിച്ച് റയല്‍ മാഡ്രിഡ്.കഴിഞ്ഞ 15 മാസമായി പരിക്ക് ഒരു വലിയ ഭീഷണിയായി താരത്തിനെ പിന്തുടരുന്നു.എന്നാലും ചെല്‍സി കാമ്പിലെ വളരെ ഏറെ മൂല്യം ഉള്ള താരം ആണ് റീസ് ജെയിംസ്.താരത്തിനെ പണ്ട് റയല്‍ മാഡ്രിഡ് സൈന്‍ ചെയ്യാന്‍ ശ്രമം നടത്തി എങ്കിലും ചെല്‍സി അദ്ദേഹത്തിന്റെ കരാര്‍ നീട്ടി കൊടുത്തു.

നിലവില്‍ റൈറ്റ് ബാക്കില്‍ ഡാനി കര്‍വഹാളിന്റെ മോശം ഫോം റയലിനെ അലട്ടുവാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി.തുടര്‍ച്ചയായി എല്‍ ക്ലാസിക്കോയില്‍ മോശം പ്രകടനം നടത്തിയ താരം ഇന്റര്‍നാഷണല്‍ ബ്രേക്കില്‍ സ്പെയിനിനു വേണ്ടി കളിച്ചതും ഫോം ഔട്ട് ആയിട്ടായിരുന്നു.ഇത് റയല്‍ മാനേജ്മെന്റിന് നേരിയ ആശങ്ക നല്കുന്നു.പിന്നെ ഇടക്കിടെ താരത്തിന് പരുക്ക് സംഭവിക്കുന്നതും റയലിന്റെ കണ്ണില്‍ കരടായി തുടരുന്നു.റീസിനെ വില്ക്കാന് ഒരു തരത്തിലും ചെല്‍സിക്ക് ഉദ്ദേശമില്ല,അതിനാല്‍ വലിയൊരു തുക ഓഫര്‍ നല്‍കുക മാത്രമേ റയലിന് മുന്നില്‍ ഉള്ള പോംവഴി.