ഐപിഎല്‍ മേളത്തിന് ഇന്നാരംഭം ; ഗുജറാത്ത് ടൈറ്റൻസ് vs ചെന്നൈ സൂപ്പര്‍ കിങ്ങ്സ്
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ന്റെ ഉദ്ഘാടന മത്സരത്തിൽ ടൈറ്റില്‍ ഹോൾഡേഴ്‌സ് ഗുജറാത്ത് ടൈറ്റൻസ് നാല് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മത്സരം.

കഴിഞ്ഞ വർഷം ഏകദേശം 105,000 ആരാധകരേ സാക്ഷി നിര്‍ത്തി ഹാർദിക് പാണ്ഡ്യക്ക് കീഴില്‍ അണിനിരന്ന ഗുജറാത്ത് ടൈട്ടന്‍സ് അവരുടെ അരങ്ങേറ്റ സീസണിൽ തന്നെ കിരീടം നേടി.മറുവശത് ചെന്നൈക്ക് പതിനാലു മത്സരങ്ങളില്‍ നിന്ന് വെറും നാല് ജയം മാത്രം നേടി ഒന്‍പതാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നു.ആ ഒരു മോശം സീസണ്‍ മറക്കും വിധത്തില്‍ ഒരു മികച്ച തുടക്കം ഉദ്ഘാടന മത്സരത്തിൽ നേടുക എന്നതാണ് ചെന്നൈയുടെ ലക്‌ഷ്യം.ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിന്റെ ടീമിലേക്ക് ഉള്ള വരവ് ചെന്നൈയുടെ കിരീട പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു.