ചെന്നൈയുമല്ല,മുംബൈയുമല്ല ഇത്തവണ ഐപിഎല്‍ കിരീടം നേടാന്‍ പോകുന്ന ടീമിനെ പ്രചിച്ച് ജാക്ക് കാലിസ്
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2023 ട്രോഫി ആര് നേടുമെന്ന് പ്രവചിച്ച് ദക്ഷിണാഫ്രിക്കയിലെ ഇതിഹാസ ഓൾറൗണ്ടർ ജാക്ക് കാലിസ്.മുന്‍ കൊല്‍ക്കത്ത താരം ആയിരുന്ന താരത്തിന്‍റെ പ്രവചനം അനുസരിച്ച് ഇത്തവണ ഐപിഎല്‍ കിരീടം ഉയര്‍ത്താന്‍ പോകുന്നത് ഇത് വരെ ചാമ്പ്യന്‍ ആവാതിരുന്ന ഒരു ടീം ആയിരിക്കും.

‘”ഐപിഎൽ പ്ലേഓഫിൽ ഏതൊക്കെ ടീമുകൾ എത്തുമെന്ന് പ്രവചിക്കാൻ എപ്പോഴും ബുദ്ധിമുട്ടാണ്, കാരണം എല്ലാ ടീമുകളും ഒരേ പോലെ തന്നെ ഫോമില്‍ ആണ്.എന്നാല്‍ എന്‍റെ പ്രവചനം ഇത്തവണ ഫൈനല്‍ കളിക്കാന്‍ പോകുന്നത് മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ആയിരിക്കും.ഒടുവില്‍ കിരീടം ലഭിക്കാന്‍ പോകുന്നത് ഡല്‍ഹിക്കും.”ഇതായിരുന്നു താരത്തിന്‍റെ വാക്കുകള്‍.ഐപിഎൽ 2020 ല്‍ ഫൈനല്‍ എത്തിയത് ആണ് ഡല്‍ഹിയുടെ ഏറ്റവും മികച്ച ഐപിഎല്‍ സീസണ്‍.മുംബൈ ആകട്ടെ 2013, 2015, 2017, 2019, 2020 വർഷങ്ങളിലായി അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയിട്ടുണ്ട്.