ആർസിബിക്ക് വേണ്ടിയുള്ള ആദ്യ 7 മത്സരങ്ങൾ ജോഷ് ഹേസിൽവുഡ് കളിച്ചേക്കില്ല
കുതികാലില്‍ പരിക്ക് പറ്റിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹേസിൽവുഡിന് ഏഴു തുടക്ക ഐപിഎല്‍ മത്സരങ്ങള്‍ നഷ്ട്ടം ആയേക്കും എന്ന് റിപ്പോര്‍ട്ട്.താരം ഏപ്രിൽ 14-ന് ഇന്ത്യയിലെത്തും എങ്കിലും മാച്ച് ഫിറ്റ് ആകാൻ ഒരാഴ്ച കൂടി വേണ്ടിവരും എന്നാണ് പറയപ്പെടുന്നത്.

അദ്ദേഹത്തിന്റെ ഓസ്‌ട്രേലിയൻ സഹതാരം ഗ്ലെൻ മാക്‌സ്‌വെൽ ഏപ്രിൽ 2 ന് ബെംഗളൂരുവിൽ മുംബൈ ഇന്ത്യൻസിനെതിരായ ആർസിബിയുടെ ഉദ്ഘാടന മത്സരത്തിൽ പങ്കെടുക്കുന്നതും ഇപ്പോള്‍ സംശയത്തിലാണ്.താന്‍ ഇപ്പോഴും പൂര്‍ണമായി ഫിറ്റ് അല്ലെങ്കിലും ടി20 മത്സരങ്ങളിലെ വര്‍ക്ക് ലോഡ് താരതമ്യേനെ വളരെ കുറവ് ആയതിനാല്‍ ഐപിഎലില്‍ ടോപ് ഫോമില്‍ പന്ത് എറിയാന്‍ തനിക്ക് കഴിയും എന്ന് താരം വിശ്വസിക്കുന്നതായി പറഞ്ഞു.ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മെഡിക്കൽ ക്ലിയറൻസ് ലഭിച്ചാല്‍ മാത്രമേ താരത്തിനു ഇന്ത്യയിലേക്ക് പുറപ്പെടാന്‍ കഴിയുകയുള്ളൂ.