ബാക്കപ്പ് സ്ട്രൈക്കര്‍ ആയി പിയറി-എമെറിക്ക് ഔബമേയാങ്ങിനെ തിരികെ കൊണ്ട് വരാന്‍ ബാഴ്സലോണ
പിയറി-എമെറിക്ക് ഔബമെയാങ്ങിനെ ലോണിൽ സൈൻ ചെയ്യാനുള്ള സാധ്യതകള്‍ ബാഴ്സലോണ നോക്കുന്നുണ്ട്.താരത്തിനെ ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ സൈന്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ അത് ടീമിന്‍റെ ബാലന്‍സ് ഷീറ്റിന്റെ വളരെ ഏറെ ഗുണം ചെയ്യും.എന്നാല്‍ താരത്തിനെ സൗജന്യമായി വില്‍ക്കാന്‍ ചെല്‍സിക്ക് ഉദേശം ഇല്ല.അതിനാല്‍ ഒരു ലോണ്‍ ഡീല്‍ ആണ് ബാഴ്സയുടെ നിലവിലെ ആശ്രയം.

കഴിഞ്ഞ സീസണില്‍ താരം വിന്‍റര്‍ വിന്‍ഡോയില്‍ ആണ് ബാഴ്സക്ക് വന്നത് എങ്കിലും , പെട്ടെന്ന് തന്നെ സാവിയുടെ പ്ലാനിന് ഒത്ത സ്ട്രൈക്കര്‍ ആയി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.ഈ സമ്മറില്‍ താരത്തിനെ 11 മില്യണ്‍ യൂറോക്ക് വേണ്ടി ചെല്‍സിക്ക് ബാഴ്സ താരത്തിനെ വിറ്റു എങ്കിലും ഇപ്പോഴും ക്ലബിന്റെ മാനെജ്മെന്റ്ടുമായും സാവിയും മറ്റ് താരങ്ങളുമായും വളരെ നല്ല ബന്ധം ഒബമയെങ്ങിനുണ്ട്.താരത്തിനെ അടുത്ത സീസണില്‍ കൊണ്ട് വരാനുള്ള എല്ലാ നീക്കങ്ങളും ലപോര്‍ട്ട നടത്തും എന്നും സ്പാനിഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.