“ഞാന്‍ നേരിട്ടത്തില്‍ വെച്ച് ഏറ്റവും അപകടക്കാരി മെസ്സി തന്നെ” – മാഴ്സെലോ
താൻ നേരിട്ടതിൽ വെച്ച് ഏറ്റവും പ്രയാസം ഏറിയ എതിരാളി അര്‍ജന്റ്റയിന്‍ താരം ലയണല്‍ മെസ്സിയാണ് എന്ന് വെളിപ്പെടുത്തി റയൽ മാഡ്രിഡിന്റെയും ബ്രസീലിന്റെയും ഇതിഹാസം മാഴ്സെലോ.2007 നും 2022 നും ഇടയിൽ റയൽ മാഡ്രിഡിനായി ബൂട്ട് അണിഞ്ഞ മാഴ്സെലോ മെസ്സിക്കെതിരെ അനേകം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.ദ അത്ലറ്റിക്കിന് നൽകിയ അഭിമുഖത്തിൽ ആണ് തന്റെ റൈവല്‍ ആയ മെസ്സിയേ കുറിച്ച് മാഴ്സെലോ വാചാലന് ആയത്.

“മെസ്സിയുടെ കളി അവിശ്വസനീയമാണ്, ഞാൻ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കടുത്ത എതിരാളിയാണ് അദ്ദേഹം.വയസ്സ് മുപ്പത്തിയഞ്ച് കഴിഞ്ഞിട്ടും ഇപ്പോഴും ഫുട്ബോള്‍ ക്വാളിറ്റി താരത്തിനു നഷ്ട്ടപ്പെട്ടിട്ടില്ല.”അത്ലട്ടിക്കിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.2021/22 സീസണിന് ശേഷം മാഴ്സെലോ റയൽ മാഡ്രിഡ് വിട്ടു. 2022 സെപ്റ്റംബറിൽ അദ്ദേഹം ഗ്രീക്ക് ടീമായ ഒളിംപിയാക്കോസിൽ ചേർന്നു. ക്ലബ്ബുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷം ഇപ്പോള്‍ ബ്രസീലിയൻ ടീമായ ഫ്ലുമിനെൻസില്‍ ആണ് താരം കളിക്കുന്നത്.