ക്രൊയേഷ്യയേ സമനിലയില്‍ തളച്ച് വെയില്‍സ് ; നോര്‍വെയേ തകര്‍ത്ത് സ്പെയിന്‍
യൂറോ 2024 ഗ്രൂപ്പ് ഡി യോഗ്യതാ കാമ്പെയ്‌നിന്റെ ഉദ്ഘാടന മത്സരത്തിൽ കരുത്തര്‍ ആയ ക്രോയേഷ്യയേ സമനിലയില്‍ തളച്ച് വെയ്‌ൽസ്.നിശ്ചിത സമയത്തിനുള്ളില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.28 ആം മിനുട്ടില്‍ ആന്ദ്രേജ് ക്രമാരിക്ക് ക്രോയേഷ്യക്ക് വേണ്ടി ഗോള്‍ നേടി.രണ്ടാം പകുതിയിൽ ക്രൊയേഷ്യന്‍ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ട് വെയില്‍സ് കളിയുടെ വേഗത വര്‍ധിപ്പിച്ചു.ഒടുവില്‍ രണ്ടാം പകുതിയിൽ പകരക്കാരനായ ബ്രോഡ്‌ഹെഡ് സ്റ്റോപ്പേജ് ടൈമിൽ ഗോള്‍ നേടി കൊണ്ട് വെയില്‍സിനു വിലപ്പെട്ട ഒരു പോയിന്റ് നേടി കൊടുത്തു.

മറ്റൊരു യുവേഫ യോഗ്യതാ മത്സരത്തിൽ നോർവേയ്‌ക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ജയം നേടി കൊണ്ട് സ്പെയിന്‍ ലൂയിസ് എന്‍റിക്വെക്ക് ശേഷം ഒരു പുതിയ കാല ഘട്ടത്തേക്ക് കാലെടുത്ത് വെച്ചു.സ്പെയിനിനു വേണ്ടി ആദ്യ പകുതിയില്‍ തന്നെ ഡാനി ഒല്‍മോയിലൂടെ സ്പെയിന്‍ ലീഡ് നേടി. പകരക്കാരന്‍ ആയി ഇറങ്ങിയ ജോസേലൂ രണ്ടു മിനുട്ടിനുള്ളില്‍ രണ്ടു ഗോളുകള്‍ നേടി സ്പെയിനിന്‍റെ വിജയത്തിന്‍റെ മാധുര്യം വര്‍ധിപ്പിച്ചു.