ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിന്റെ ക്യാപ്റ്റനായി സ്റ്റീവ് സ്മിത്ത്
ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിന്റെ ക്യാപ്റ്റനായി സ്റ്റീവ് സ്മിത്തിനെ നിയമിച്ചതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്ഥിരീകരിച്ചു.പാലിയേറ്റീവ് കെയറിലായിരുന്ന അമ്മയോടൊപ്പം കഴിയാൻ നാട്ടിലേക്ക് കമ്മിന്‍സ് പോയിരുന്നു.അടുത്തിടെ അദ്ദേഹത്തിന്റെ മാതാവ് മരണം അടയുകയും ചെയ്തിരുന്നു.പേസറുടെ അഭാവത്തിൽ മൂന്നാമത്തേതും നാലാമത്തെ ടെസ്റ്റ് മത്സരവും ഓസീസിനെ നയിച്ചത് സ്മിത്ത് ആയിരുന്നു.

“നിലവില്‍ വീട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള തിരക്കില്‍ ആണ് പാറ്റ്.ഞങ്ങളുടെ എല്ലാ പിന്തുണയും അദ്ദേഹത്തിന് ഉണ്ട്.”കോച്ച് ആൻഡ്രൂ മക്‌ഡൊണാൾഡ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.അവസാന രണ്ട് ടെസ്റ്റുകൾ കളിക്കാന്‍ കഴിയാതെ പോയ ഡേവിഡ് വാര്‍ണര്‍ അഹമ്മദാബാദിൽ പരിശീലനം പുനരാരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒഡിഐ ടീമില്‍ ഇടം നേടുമെന്നും കോച്ച് മക്‌ഡൊണാൾഡ് കൂട്ടിച്ചേര്‍ത്തു.ഈ പരമ്പര ലോകകപ്പിന് വേണ്ടി ഓസീസ് ടീമിനെ തയ്യാറെടുപ്പിക്കുന്നതിനു വേണ്ടി ആണ് എന്നും, ഉത്തരങ്ങള്‍ കിട്ടാത്ത അനേകം ചോദ്യങ്ങള്‍ക്ക് ഉള്ള മറുപടി ഈ പരമ്പരയില്‍ നിന്ന് ലഭിക്കും എന്ന് കരുതുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.