ജൂഡ് ബെല്ലിംഗ്ഹാമിന്‍റെ ഒപ്പിനു വേണ്ടി അണിയറയില്‍ നീക്കങ്ങള്‍ ആരംഭിച്ച് മാഡ്രിഡ്
തങ്ങളുടെ സീനിയര്‍ താരങ്ങള്‍ ആയ ലൂക്ക മോഡ്രിച്ച്,ടോണി ക്രൂസ് എന്നിവരുടെ ഭാവി അനിശ്ചിതത്തില്‍ ആയിരിക്കെ മിഡ്ഫീല്‍ഡ് ശക്തിപ്പെടുത്തുന്നതിന് വേണ്ടി റയൽ മാഡ്രിഡ് ഇപ്പോൾ ജൂഡ് ബെല്ലിംഗ്ഹാമിനെ ടീമിലേക്ക് കൊണ്ട് വരുന്നതിനു വേണ്ടി രഹസ്യമായി പ്രയത്നിക്കുന്നതായി റിപ്പോര്‍ട്ട്.വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തിൽ ബെല്ലിംഗ്ഹാം ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് പുറത്തുപോകുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്നു.

അദ്ദേഹത്തിന്റെ ഒപ്പിനു വേണ്ടി ലിവർപൂളും,സിറ്റിയും പരസ്പരം മത്സരിക്കുന്നുണ്ട്.നിലവിലെ സാഹചര്യങ്ങള്‍ കണക്കില്‍ എടുക്കുകയാണ് എങ്കില്‍ ലിവര്‍പൂളിലേക്ക് താരം പോവാന്‍ ആണ് സാധ്യത.തന്‍റെ ജന്മ നാടായ ഇംഗ്ലണ്ടില്‍ കളിക്കാന്‍ തന്നെ ആണ് താരത്തിനും ആഗ്രഹം.എന്നാല്‍ കഴിഞ്ഞ ആഴ്ച്ചയില്‍ മാഡ്രിഡ് ബോര്‍ഡ് ഒരു യുവ മിഡ്ഫീല്‍ഡറേ സൈന്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്നും സാധ്യത ലിസ്റ്റില്‍ ആദ്യത്തെ പേര് ഇംഗ്ലീഷ് താരമായ ബെലിംഗ്ഹാമിന്റെത് ആയിരുന്നു എന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താരവുമായി ചര്‍ച്ചയും മാഡ്രിഡ് ആരംഭിച്ചതായി വാര്‍ത്തയുണ്ട്.100 മില്യണ്‍ യൂറോക്ക് മുകളില്‍ മൂല്യമുള്ള താരം വരുന്നതോടെ ഒരു പക്ഷെ വെറ്ററന്‍ താരങ്ങള്‍ ആയ മോഡ്രിച്ച്,ക്രൂസ്,കരാര്‍ പൂര്‍ത്തിയാകാന്‍ നില്‍ക്കുന്ന സെബയോസ് എന്നിവരെ ഒരുപക്ഷെ മാഡ്രിഡ് പറഞ്ഞുവിടും.