ആര്‍ച്ചര്‍ ഐപിഎല്‍ കളിക്കും ; മുംബൈക്ക് ആശ്വാസം
ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഈ സീസണില്‍ മുഴുവനായും ജസ്പ്രീത് ബുംറയുടെ സേവനം ലഭിക്കാത്ത മുംബൈ ഇന്ത്യന്‍സിന് സന്തോഷം നല്‍കുന്ന വാര്‍ത്ത.സമീപകാലത്തായി പരിക്കുകൾ അലട്ടിയ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചർ മുഴുവൻ സീസണിലും മുംബൈക്ക് വേണ്ടി പന്തെറിയും.

ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെയും ഐപിഎല്ലിന്റെയും ഉദ്യോഗസ്ഥർ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.അദ്ദേഹത്തിനെ ഐപിഎലില്‍ കളിപ്പിക്കുന്നതിനു വേണ്ടി രാജ്യാന്തര കളിയില്‍ ആര്‍ച്ചറുടെ ജോലി ഭാരം കുറയ്ക്കും എന്നും ഇംഗ്ലീഷ് ബോര്‍ഡ് വെളിപ്പെടുത്തി.അതുപോലെ ഐപിഎലില്‍ താരത്തിനെ കൊണ്ട് തുടര്‍ച്ചയായി കളിപ്പിക്കില്ല. ഒരു നെറ്റ് സെഷനിൽ എറിയേണ്ട പന്തുകളുടെ എണ്ണം ആദ്യമേ തീരുമാനിച്ചു കഴിഞ്ഞു.അതുപോലെ മുംബൈ, ബോളറുടെ ഫിറ്റ്നസിനെക്കുറിച്ചുള്ള പതിവ് അപ്ഡേറ്റുകൾ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായി പങ്കു വെക്കണം എന്നും ചര്‍ച്ചയില്‍ തീരുമാനിച്ചിട്ടുണ്ട്.