യുവന്‍റ്റസുമായി 2025 വരെ കരാർ നീട്ടി ഡാനിലോ
ലിയനാർഡോ ബൊണൂച്ചിയുടെ പരിക്കിന്റെ സമയത്ത് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുകയും, ഏറെ കാലത്തെ ചരിത്രം നോക്കുകയാണ് എങ്കില്‍ ക്ലബിന്റെ വളരെ മോശം അവസ്ഥയില്‍ ടീമിനെ നയിക്കുകയും ചെയ്ത ഡാനിലോയ്‌ക്കായി 2025 വരെ തങ്ങളുടെ കരാര്‍ നീട്ടും എന്ന് യുവന്റസ് പ്രഖ്യാപിച്ചു.ഫാബ്രിസിയോ റൊമാനോ പറയുന്നതനുസരിച്ച്, കരാർ 2026 വരെ നീട്ടാനുള്ള ഒരു ഓപ്ഷനുമുണ്ട് യുവേക്ക്.

2019-ലെ വേനൽക്കാലത്ത് അദ്ദേഹം എത്തിയതുമുതൽ, ഡാനിലോ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു കൊണ്ട് യുവന്‍റ്റസിനായി മികച്ച പ്രകടനം നടത്തുന്നുണ്ട്.ആൻഡ്രിയ പിർലോയുടെ കീഴിലും അല്ലെഗ്രിയുടെ മാനേജരായുള്ള രണ്ടാം ഘട്ടത്തിലുടനീളവും ടീമിന്‍റെ പ്രകടനം മോശം ആവുമ്പോഴും ഡാനിലോ തന്‍റെ പ്രകടനത്തില്‍ ഒരു വിട്ടുവീഴ്ച്ചയും നടത്താറില്ല.ഇപ്പോള്‍ തന്നെ ഈ സീസണില്‍ അലെഗ്രി അദ്ധേഹത്തെ ഫുള്‍ ബാക്ക് ആയും സെന്റര്‍ ബാക്ക് ആയും എല്ലാം കളിപ്പിക്കുന്നു.ടീമിന്‍റെ നല്ലതിന് വേണ്ടി ഏതു റോളും വൃത്തിയായി നിര്‍വഹിക്കുന്ന താരത്തെ നിലനിര്‍ത്തുന്നതിനു ഏറെ കാലമായി മാനെജ്മെന്റ് ചര്‍ച്ച നടത്താന്‍ തുടങ്ങിയിട്ട്.