European Football Foot Ball Top News

റിലഗേഷന്‍ ഭീഷണി നേരിടുന്ന എല്‍ച്ചയെ നേരിടാന്‍ റയല്‍ മാഡ്രിഡ്‌

February 15, 2023

റിലഗേഷന്‍ ഭീഷണി നേരിടുന്ന എല്‍ച്ചയെ നേരിടാന്‍ റയല്‍ മാഡ്രിഡ്‌

ഫിഫ ക്ലബ് ലോകകപ്പ് വിജയ ലഹരിയില്‍ ഉള്ള റയല്‍ മാഡ്രിഡ്‌  ലാ ലിഗ മത്സരത്തിലേക്ക് മടങ്ങുന്നു.ലീഗില്‍ ഇരുപതാം സ്ഥാനത് ഉള്ള എല്‍ച്ചയാണ് എതിരാളികള്‍.ഇന്ത്യന്‍ സമയം ഒന്നര മണിക്ക് മാഡ്രിഡ്‌ കോട്ടയായ സാന്തിയാഗോ ബെര്‍ണാബ്യൂവില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.നിലവില്‍ രണ്ടാം സ്ഥാനത്തുള്ള മാഡ്രിഡ്‌ ബാഴ്സയേക്കാള്‍ പതിനൊന്നു പോയിന്റ്‌ പുറകില്‍ ആണ്.

Real Madrid duo Federico Valverde and Vinicius Junior celebrate scoring against Al-Hilal on February 11, 2023

അതിനാല്‍ ലീഗ് നിലനിര്‍ത്തുന്നതിന് വേണ്ടി ഇന്നത്തെ മത്സരത്തില്‍ റയലിന് ജയം വളരെ  അനിവാര്യം തന്നെ ആണ്.മുന്‍ മത്സരങ്ങളില്‍ പത്താം സ്ഥാനത് ഉള്ള മല്ലോര്‍ക്കക്കെതിരെ തോല്‍വി ഏറ്റുവാങ്ങിയ അവര്‍ സോസിദാദിനെതിരെ സമനിലയും  വഴങ്ങിയിരുന്നു.ലാലിഗയില്‍ ഇങ്ങനെ പോയിന്റുകള്‍ നഷ്ട്ടപ്പെടുത്തുന്നത് എത്രയും പെട്ടെന്ന് നിര്‍ത്താന്‍  ഒരു പോംവഴി അന്‍സലോട്ടിക്ക് കാണേണ്ടത് ഉണ്ട്.മാഡ്രിഡ് ഗോൾകീപ്പർ തിബോട്ട് കോർട്ടോയിസ്  ആദ്യ ഇലവനിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു,മല്ലോർക്കയോടുള്ള  മത്സരത്തില്‍  വിംഗർ തന്റെ അഞ്ചാമത്തെ മഞ്ഞക്കാർഡ് കണ്ടതിനാല്‍  ലോസ് ബ്ലാങ്കോസിന് വിനീഷ്യസ് ജൂനിയറിന്റെ സേവനം നഷ്ട്ടം ആയേക്കും.

Leave a comment