European Football Foot Ball Top News

ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് ; ഫോമില്‍ നില്‍ക്കുന്ന ഡോര്‍ട്ടുമുണ്ടിനു തടയിടാന്‍ ചെല്‍സി

February 15, 2023

ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് ; ഫോമില്‍ നില്‍ക്കുന്ന ഡോര്‍ട്ടുമുണ്ടിനു തടയിടാന്‍ ചെല്‍സി

ബൊറൂസിയ ഡോർട്ട്മുണ്ടും ചെൽസിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച ബുധനാഴ്ച രാത്രി വെസ്റ്റ്ഫലെൻസ്റ്റേഡിയനിൽ നടന്നേക്കും.മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ ഗ്രൂപ്പ് ജിയിൽ രണ്ടാം സ്ഥാനത്തെത്തിയ ശേഷം ബിവിബി നോക്കൗട്ടിലേക്ക് മുന്നേറി, അതേസമയം ബ്ലൂസ് എസി മിലാൻ, റെഡ് ബുൾ സാൽസ്ബർഗ്, ഡിനാമോ സാഗ്രെബ് എന്നിവരെ മറികടന്ന് ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനം നേടി.

Borussia Dortmund's Youssoufa Moukoko celebrates scoring their fifth goal on October 22, 2022

 

ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് ആണ് മത്സരം.ശനിയാഴ്ച വെർഡർ ബ്രെമനെതിരെ ബുണ്ടസ്‌ലിഗയിൽ 2-0 ന് വിജയം നേടിയതിന് ശേഷം ബൊറൂസിയ ഡോർട്ട്മുണ്ട്, ലോകകപ്പ് ഇടവേളയ്ക്ക് ശേഷം അവരുടെ തുടര്‍ച്ചയായ ആറാം വിജയം കരസ്ഥമാക്കിയിരുന്നു.നിലവില്‍ ഫോമിലേക്ക് മടങ്ങി എത്തിയ ജര്‍മന്‍ മഞ്ഞപ്പട മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു. ചെല്‍സിയുടെ കാര്യം ആണെങ്കില്‍ അല്‍പം ആശങ്കയോടെ  ആണ്  അവരുടെ മാനേജര്‍ പോട്ടര്‍ നിലവില്‍ ഉള്ളത്.ലീഗില്‍ പത്താം സ്ഥാനത് ഉള്ള ബ്ലൂസിന് കഴിഞ്ഞ മൂന്നു മത്സരങ്ങളിലും സമനില നേടാനേ കഴിഞ്ഞുള്ളു.ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യമാക്കി വലിയ ബജറ്റ് ട്രാന്‍സ്ഫറില്‍ മുടക്കിയ ചെല്‍സിക്ക് ഇന്നത്തെ മത്സരത്തില്‍ ജയിച്ചേ മതിയാകൂ.അല്ലെങ്കില്‍ പോട്ടറുടെ മാനേജിങ്ങ് കരിയറിന് തന്നെ അതൊരു വിലങ്ങ് ആയി മാറാന്‍ സാധ്യതയുണ്ട്.

Leave a comment