ഡെഡ്ലൈൻ ഡേയിൽ ചെൽസിയിൽ നിന്നും ജോർജീഞ്ഞോയെ റാഞ്ചി ആഴ്സനൽ.!
ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ചെൽസിയിൽ നിന്നും ഇറ്റാലിയൻ താരം ജോർജീഞ്ഞോയെ റാഞ്ചി ആഴ്സനൽ. വരുന്ന സമ്മറിൽ ചെൽസിയുമായുള്ള താരത്തിൻ്റെ കരാർ അവസാനിക്കാൻ ഇരിക്കെയാണ് ഗണ്ണേഴ്സ് ഇങ്ങനെയൊരു നീക്കം നടത്തിയത്. എന്തായാലും താരം ഇതിനോടകം തന്നെ മെഡിക്കൽ ടെസ്റ്റും മറ്റും പൂർത്തിയാക്കിയിട്ടുണ്ട്. 10 മില്യൺ യൂറോയ്ക്ക് പുറമെ 2 മില്യൻ്റെ ആഡ് ഓൺസും അടങ്ങുന്ന ഡീലിലാണ് ആഴ്സനൽ ചെൽസിയുമായി ധാരണയിൽ എത്തിയത്.
2024 വരെയുള്ള ഒന്നര വർഷത്തെ കരാർ ആണ് താരം ആഴ്സനലുമായി ഒപ്പുവെച്ചിട്ടുള്ളത്. ഒരു വർഷം കൂടി ദൈർഘിപ്പിക്കാമെന്ന ഓപ്ഷൻ കൂടി ഡീലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അർട്ടേറ്റ ലക്ഷ്യം വെച്ചിരുന്ന പ്രധാന താരങ്ങളിൽ ഒരാൾ ആയിരുന്നു 31കാരനായ ജോർജീഞ്ഞോ. എന്തായാലും ഈയൊരു ലക്ഷ്യം ഇതോടെ പൂർത്തിയായിരിക്കുകയാണ്.
2018ൽ ഇറ്റാലിയൻ ക്ലബായ നപ്പോളിയിൽ നിന്നും ചെൽസിയിലേക്ക് എത്തിയ താരം 143 മത്സരങ്ങളിൽ ടീമിനായി ബൂട്ടുകെട്ടി. അതിൽ നിന്നും 21 ഗോളുകൾ നേടുവാനും ഡിഫൻസീവ് മിഡ്ഫീൽഡറായ താരത്തിന് കഴിഞ്ഞു. എന്തായാലും ആഴ്സനലിൽ ജോർജീഞ്ഞോയ്ക്ക് മികച്ചൊരു കരിയർ തന്നെ നമുക്ക് ആശംസിക്കാം.