സിറ്റിയിൽ നിന്നും ജൊവാവോ കാൻസെലോയെ സ്വന്തമാക്കി ബയേൺ.!
മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് ഫുൾബാക്ക് താരമായ ജൊവാവോ കാൻസെലോയെ സ്വന്തമാക്കി ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക്. ലോൺ അടിസ്ഥാനത്തിൽ ആകും താരം ബയേണിനായി പന്തുതട്ടുക. സീസണിന് അവസാനം താരത്തെ സ്ഥിരപ്പെടുത്താനുള്ള ഓപ്ഷനും ഡീലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെഡിക്കലും മറ്റും ഉടൻ തന്നെ ഉണ്ടാകുമെന്നാണ് അറിയുവാൻ കഴിയുന്നത്. ഈയൊരു ഡീലിൻ്റെ ഡോക്യുമെൻ്റ്സ് എല്ലാംതന്നെ ഇതിനോടകം സൈൻ ചെയ്തു കഴിഞ്ഞിട്ടുണ്ട്. സീസണിന് അവസാനം താരത്തെ സ്വന്തമാക്കാൻ 70 മില്യൺ യൂറോയാകും ബയേൺ മുടക്കേണ്ടി വരിക.
അത് എന്തായാലും ബയേണിന് തീരുമാനിക്കാവുന്നതാണ്. പരിക്കേറ്റ് പുറത്തിരിക്കുന്ന ലൂക്കാസ് ഹെർണാണ്ടെസിന് പകരക്കാരൻ ആയാണ് കാൻസെലോ ജർമൻ ക്ലബിൽ എത്തിയിരിക്കുന്നത്. എന്തായാലും ബയേണിനെ സംബന്ധിച്ചിടത്തോളം മികച്ചൊരു സൈനിങ് തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയമൊന്നും തന്നെയില്ല.