European Football Foot Ball Top News transfer news

ബാഴ്സയിൽ നിന്നും മെംഫിസ് ഡിപേയെ സ്വന്തമാക്കി അത്ലറ്റിക്കോ.!

January 19, 2023

author:

ബാഴ്സയിൽ നിന്നും മെംഫിസ് ഡിപേയെ സ്വന്തമാക്കി അത്ലറ്റിക്കോ.!

സ്പാനിഷ് ക്ലബ്ബായ എഫ്സി ബാർസലോണയുടെ ഡച്ച് ഫോർവേർഡ് താരമായിരുന്ന മെംഫിസ് ഡിപേയുടെ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ഉള്ള ട്രാൻസ്ഫർ ഡീൽ ഒടുവിൽ പൂർത്തിയായിരിക്കുകയാണ്. ഏകദേശം 4 മില്യൺ ഫീ അടങ്ങുന്ന എഗ്രിമെൻ്റ് ആണ് അത്ലറ്റിക്കോ സൈൻ ചെയ്തിരിക്കുന്നത്. ഇതൊരു പെർമനൻ്റ് മൂവ് ആയിരിക്കും. താരത്തിന് അത്ലറ്റിക്കോയിലേക്ക് പോകുക എന്നത് മാത്രമാണ് ആവശ്യം. മറ്റൊരു ക്ലബ്ബിനെയും ഡിപേയ് പരിഗണിച്ചിരുന്നില്ല. ലെവണ്ടോസ്കി, ഡെമ്പലെ, റാഫീഞ്ഞ, ഫാറ്റി, ഫെറാൻ തുടങ്ങിയ താരങ്ങൾ മുന്നേറ്റ നിരയിൽ ഉള്ളത് കൊണ്ടുതന്നെ ഡിപേയ്ക്ക് ബാർസയിൽ അവസരങ്ങൾ നന്നേ കുറവായിരുന്നു. ഈയൊരു കാരണം കൊണ്ട് തന്നെയാണ് താരം ക്ലബ്ബ് വിടുവാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.

മെഡിക്കലും മറ്റും പൂർത്തിയാക്കുന്നതിനായി ഉടൻതന്നെ താരം മാഡ്രിഡിൽ എത്തിച്ചേരും. 2028 ജൂൺ വരെയുള്ള ഒരു ദീർഘകാല കരാറാണ് ഡിപെയ് അത്ലറ്റിക്കോയുമായി ഒപ്പുവെക്കാൻ ഒരുങ്ങുന്നത്. 2021ൽ ഫ്രഞ്ച് ക്ലബ്ബായ ഒളിംപിക് ലിയോണിൽ നിന്നും ബാർസയിൽ എത്തിയ ഡിപേയ് 43 മത്സരങ്ങളിൽ മാത്രമാണ് ടീമിനായി കളത്തിലിറങ്ങിയിട്ടുള്ളത്. അതിൽ നിന്നും 15 ഗോളുകൾക്ക് നേടുവാനും താരത്തിന് കഴിഞ്ഞു. എന്തായാലും, അത്ലറ്റിക്കോയിൽ തൻ്റെ കരിയറിൻ്റെ പുതിയൊരു അധ്യായത്തിലേക്ക് കാലെടുത്ത് വെയ്ക്കുന്ന ഡിപേയ്ക്ക് മികച്ച പ്രകടനം തന്നെ അവിടെ കാഴ്ച വെക്കുവാൻ കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Leave a comment