European Football Foot Ball Top News transfer news

റൊണാള്‍ഡോയും കെയിലർ നവാസും ഒന്നിക്കാന്‍ ഒരുങ്ങുന്നു

January 17, 2023

റൊണാള്‍ഡോയും കെയിലർ നവാസും ഒന്നിക്കാന്‍ ഒരുങ്ങുന്നു

വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുൻ റയൽ മാഡ്രിഡ് സഹതാരവും പാരീസ് സെന്റ് ജെർമെയ്ൻ  ഗോൾകീപ്പറുമായ കെയ്‌ലർ നവാസിനെ സൈന്‍  ചെയ്യാൻ അൽ-നാസർ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്.കഴിഞ്ഞ വേനൽക്കാലത്ത് എസി മിലാനിൽ നിന്ന് ജിയാൻലൂജി ഡോണാരുമ്മ എത്തിയതു മുതൽ, ക്രിസ്റ്റോഫ് ഗാൽറ്റിയറുടെ ടീമില്‍ കോസ്റ്ററിക്കന്‍ ഫുട്ബോളര്‍ക്ക് ഇടം നഷ്ട്ടപ്പെട്ടു.

നവാസ് ഈ വേനൽക്കാലത്തിന്റെ തുടക്കത്തിൽ നാപോളിയിലേക്ക് പോകുമെന്ന് വാര്‍ത്ത വന്നിരുന്നു എങ്കിലും ഡീല്‍ നടന്നില്ല.സ്പാനിഷ് മധ്യമായ മാര്‍ക്ക പറയുന്നത് അനുസരിച്ച് ഈ ആഴ്‌ച അവസാനിക്കുന്നതിന് മുമ്പ് നവാസിനെ സൈന്‍ ചെയ്യാന്‍ അൽ-നാസർ അവരുടെ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഈ ജനുവരിയിലെ സൗദി ടീമിന്‍റെ പ്രധാന ലക്‌ഷ്യം ആണ് കെയ്ലര്‍    നവാസിന്‍റെ സൈനിങ്ങ്.2024 ജൂൺ വരെ പിഎസ്ജിയുമായി കരാറുള്ള നവാസ്, 2014-നും 2018-നും ഇടയിൽ റയൽ മാഡ്രിഡിൽ നാല് വർഷം റൊണാൾഡോയ്‌ക്കൊപ്പം കളിച്ചിരുന്നു.നിലവിലെ സാഹചര്യം കണക്കില്‍ എടുക്കുകയാണ് എങ്കില്‍ ഇരുവരും വീണ്ടും സൗദി ബാനറിന് കീഴില്‍ വീണ്ടും  ഒന്നിച്ചു കളിച്ചേക്കും.

Leave a comment