സൂപ്പര്‍ ലീഗ് 2025 ല്‍ ആരംഭിക്കുമെന്ന് ബാഴ്സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട
യൂറോപ്യൻ സൂപ്പർ ലീഗ് പ്രോജക്ട് 2025 ല്‍ പുനരാരംഭിക്കും എന്ന് ബാഴ്സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട വെളിപ്പെടുത്തി.അതിനു വേണ്ടി കോടതിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് എന്നും അദ്ദേഹം വെളിപ്പെടുത്തി.

“മുന്‍ നിര യൂറോപ്പ്യന്‍ ക്ലബുകള്‍ എല്ലാം തന്നെ ഇപ്പോഴും ഈ പ്രൊജക്റ്റിനെ പിന്തുണക്കുന്നുണ്ട്. ഇതില്‍ എല്ലാ ടീമുകള്‍ക്കും പങ്കെടുക്കാന്‍ കഴിയും എന്ന ഒറ്റ കാരണം കൊണ്ടാണ് ഞാന്‍ ഈ ലീഗിന് സമ്മതം മൂളിയത്.കൂടാതെ റയല്‍,യുവന്റ്റസ് എന്നിവര്‍ ഈ പ്രൊജക്റ്റിന് വേണ്ടി ശബ്ദം ഉയര്‍ത്തുന്നതും ഞാന്‍ നല്ലൊരു സൂചനയായി കാണുന്നു.2025 വരെ കാത്തിരിക്കണം.എല്ലാ ടീമുകള്‍ക്കും പങ്കെടുക്കാം എന്നുള്ളതിനാല്‍ കോടതി അനുമതി ഞങ്ങള്‍ക്ക് അനുകൂലമായി തന്നെ ഭവിക്കും എന്നും കരുതുന്നു.”ലാപോർട്ട സ്പാനിഷ് റേഡിയോ സ്റ്റേഷനായ കാഡെന എസ്ഇആറിനോട് പറഞ്ഞു.