ഗാരെത് ബെയ്ൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
33-ാം വയസ്സിൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുകയാണെന്ന് ഗാരെത് ബെയ്ൽ പ്രഖ്യാപിച്ചു.2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ വെയിൽസിന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ആണ് ബെയ്ൽ തന്റെ അവസാന മത്സരം കളിച്ചത്. അദ്ദേഹത്തിന്റെ കരിയറിലെ അവസാന ക്ലബ് മത്സരം മേജർ ലീഗ് സോക്കർ ക്ലബ്ബായ LAFC ക്കുവേണ്ടിയായിരുന്നു. കഴിഞ്ഞ സീസണിൽ MLS കപ്പ് നേടാൻ അവരെ താരം സഹായിച്ചു.

“സൂക്ഷ്മവും ചിന്താപൂർവ്വവുമായ പരിഗണനയ്ക്ക് ശേഷം, ക്ലബ്ബിൽ നിന്നും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും ഉടൻ വിരമിക്കൽ ഞാൻ പ്രഖ്യാപിക്കുന്നു.ലോകത്തിലെ ഏറ്റവും ഇഷ്ട്ടപ്പെട്ട കായിക വിനോദം കളിയ്ക്കാന്‍ കഴിഞ്ഞു എന്നത് വലിയൊരു ഭാഗ്യമായി ഞാന്‍ കാണുന്നു.നീണ്ട പതിനേഴ് വര്‍ഷത്തെ കരിയറില്‍ നേടിയ നേട്ടങ്ങള്‍ എല്ലാം എനിക്ക് അഭിമാനം പകരുന്നു.”ബെയ്ൽ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.